കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ട്രാഫിക് പൊലീസിന് വാട്‌സ് ആപ് വഴി ലഭിച്ച പരാതികള്‍ എത്രയാണെന്നറിയാമോ?

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: ദില്ലി ട്രാഫിക് പൊലീസിന് നിയമലംഘനം സംബന്ധിച്ച് വാട്‌സ് ആപ് വഴി ലഭിച്ച പരാതികള്‍ എത്രയാണെന്നറിയാമോ?

85,000 പരാതികള്‍. ഇതില്‍ 7500 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍മാര്‍ അമിതകൂലി ഈടാക്കുന്നത് അടക്കമുളള പരാതികള്‍ ട്രാഫിക് പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇതില്‍ 7738 കേസുകളില്‍ നടപടിയെടുത്തു. കഴിഞ്ഞ ഒക്ടോബറിലാണ് ദില്ലി ട്രാഫിക് പൊലീസ് വാട്‌സ് ആപ് ഹെല്‍പ് ലൈന്‍ തുടങ്ങിയത്.

police.jpg -

പൊലീസിനെയും സാധാരണക്കാരെയും തമ്മില്‍ കൂട്ടിയിണക്കാനുളള ഏറ്റവും മികച്ച മാര്‍ഗമായി വാട്‌സ് ആപ് മാറിയതായി ഡല്‍ഹി ട്രാഫിക് പൊലീസിന്റെ ഹെല്‍പ് ലൈന്‍ സൂചിപ്പിക്കുന്നു.

ഹിന്ദിയിലും ഇംഗ്ലീഷിലുമായി 24 മണിക്കൂറും ഈ ഹെല്‍പ് ലൈന്‍ വഴി സേവനം ലഭിക്കും. ഇതിനായി 25 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ദില്ലി ട്രാഫിക് പൊലീസിന്റെ ഫേസ്ബുക്കില്‍ പേജിന് രണ്ടരലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ട്വിറ്ററിലാകട്ടെ അത് മൂന്ന് ലക്ഷമാണ്.

English summary
The next time your vehicle is towed away for being improperly parked, don't panic. Just send a message on the WhatsApp number of the Delhi traffic police and you'll get a contact number to find out the whereabouts of your vehicle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X