കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപൂര്‍വ്വയിനം മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു! ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെതിരെ എഫ്ഐആര്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
അപൂര്‍വ്വയിനം മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു | Oneindia Malayalam

ബാലക്കോട്ട് തിരിച്ചടിക്കിടെ അപൂര്‍വ്വയിനം മരങ്ങള്‍ നശിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെതിരെ പാകിസ്താനില്‍ എഫ്ഐആര്‍. ഖൈബര്‍-പക്തുങ്വാ പ്രവിശ്യയിലാണ് മരങ്ങള്‍ നശിപ്പിച്ചതെന്നാണ് പരാതി.

<strong>അഭിനന്ദന്‍ വെള്ളം ചോദിച്ചു! റിവോള്‍വര്‍ ഇല്ലായിരുന്നെങ്കില്‍ കല്ലെറിഞ്ഞ് കൊന്നേനെ! കൊടും ക്രൂരത</strong>അഭിനന്ദന്‍ വെള്ളം ചോദിച്ചു! റിവോള്‍വര്‍ ഇല്ലായിരുന്നെങ്കില്‍ കല്ലെറിഞ്ഞ് കൊന്നേനെ! കൊടും ക്രൂരത

<strong>'വമ്പന്‍ സ്രാവുകള്‍' കോണ്‍ഗ്രസിലേക്ക്! മൂന്നും സിറ്റിങ്ങ് എംപിമാര്‍! ബിഹാറില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്</strong>'വമ്പന്‍ സ്രാവുകള്‍' കോണ്‍ഗ്രസിലേക്ക്! മൂന്നും സിറ്റിങ്ങ് എംപിമാര്‍! ബിഹാറില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്

pakpulwama-15520497

മിന്നലാക്രമണത്തില്‍ പ്രധാനപ്പെട്ട 19 തരം മരങ്ങളാണ് നശിപ്പിക്കപ്പെട്ടതെന്ന് പാക് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഇന്ത്യക്കെതിരെ യുഎന്നില്‍ പരാതി നല്‍കുമെന്ന് നേരത്തേ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. വലിയ രീതിയിലുള്ള പാരിസ്ഥിതിക ആഘാതമാണ് ഇന്ത്യ പാകിസ്താനില്‍ വരുത്തിയിരിക്കുന്നതെന്നും പാക് മന്ത്രി വ്യക്തമാക്കി.

അതേസമയം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് സിങ്ങ് സിദ്ധുവും രംഗത്തെത്തി. തീവ്രവാദികളുടോ വേരറുക്കുമെന്നാണോ അതോ മരങ്ങളുടെ വേരറുക്കുമെന്നാണ് നിങ്ങള്‍ പറഞ്ഞതെന്നായിരുന്നു സിദ്ധുവിന്‍റെ ചോദ്യം.

ഇന്ത്യ വര്‍ഷിച്ച ബോംബ് ഭീകരകേന്ദ്രങ്ങളില്‍ അല്ല മറിച്ച് പൈന്‍ മരങ്ങളിലാണ് പതിച്ചതെന്നായിരുന്നു പ്രദേശവാസികള്‍ അടക്കം പറഞ്ഞത്.പ്രദേശത്ത് ആളപായമമുണ്ടായിട്ടില്ല. മറിച്ച് നിരവധി മരങ്ങള്‍ നശിച്ചിരുന്നു. പ്രദേശത്ത് നാല് കുഴികള്‍ കണ്ടെത്തിയിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ നശിച്ച മരങ്ങള്‍ വെട്ടികളഞ്ഞിട്ടുണ്ട്. ആരും മരിച്ചതായി തെളിവില്ല. ആക്രമമണത്തില്‍ ഒരു കാക്ക ചത്ത് കിടിപ്പുണ്ടെന്നായിരുന്നു റോയിറ്റേഴ്സ് റിപ്പോര്‍ട്ടറോട് പ്രദേശവാസികള്‍ പറഞ്ഞത്.

<strong>ബിജെപിയെ 'ബാലക്കോട്ട്' തുണയ്ക്കില്ല! കോണ്‍ഗ്രസിന് ആശ്വാസം നല്‍കി സര്‍വ്വേ ഫലം</strong>ബിജെപിയെ 'ബാലക്കോട്ട്' തുണയ്ക്കില്ല! കോണ്‍ഗ്രസിന് ആശ്വാസം നല്‍കി സര്‍വ്വേ ഫലം

English summary
Now, FIR filed in Pakistan against IAF pilots. For bombing trees. No kidding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X