ഗൂഗിളിന്റെ സൗജന്യ വൈ ഫൈ ഇനി എറണാകുളം റെയില്‍വേ സ്റ്റേഷനിലും
കൊച്ചി: ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തെ കുറിച്ച് ഇനിയുളള കാലത്ത് അലോചിക്കാന്‍ പോലും കഴിയില്ല.വിവിധ സംസ്ഥാനസര്‍ക്കാറുകള്‍ പ്രധാന നഗരങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്കായി സൗജന്യ വൈ ഫൈ സംവിധാനം നടപ്പാക്കിയെങ്കിലും നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ സ്പീഡ് കുറവ് തുടങ്ങിയവ കാരണം ഉപയോഗിക്കാന്‍ കഴിയാറില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട് . ഇത്തരം കുറവുകള്‍ പരിഹരിച്ച് ഗൂഗിളും ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് തുടങ്ങിയ ഹൈ സ്പീഡ് വൈ ഫൈ ഇന്ന് ഇന്ത്യയിലെ പത്തു റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമായി കഴിഞ്ഞു.

മുംബൈ സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ ഈ വര്‍ഷം തുടക്കമിട്ട പദ്ധതി ഇനി എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലും ലഭ്യമാവും. പ്രതിദിനം 1.3 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. റെയില്‍വേമന്ത്രി സുരേഷ്പ്രഭു വൈകാതെ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.പൂനെ,ഭുവനേശ്വര്‍,റാഞ്ചി,ജയ്പൂര്‍,വിജയവാഡ,കാഞ്ചിഗുഡ,വിശാഖപട്ടണം തുടങ്ങിയ പ്രധാന സ്‌റ്റേഷനുകളിലാണ് ഇതുവരെ നടപ്പാക്കിയത് .
ഈ വര്‍ഷം അവസാനത്തോടെ 100 സ്‌റ്റേഷനുകളില്‍ കൂടി സൗജന്യ വൈ ഫൈ സംവിധാനം നടപ്പാക്കാനാണ് പദ്ധതി.പ്രത്യേകിച്ച് നെററ് കണക്ടീവിറ്റി കുറഞ്ഞ സ്‌റ്റേഷനുകളിലും വൈ ഫൈ സൗകര്യം ലഭ്യമാക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ അക്‌സസ് പ്രൊജക്ട് മേധാവി ഗുല്‍സാര്‍ ആസാദ് പറഞ്ഞു.
യാത്രക്കാര്‍ക്കു മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഗൂഗിളുമായി ചേര്‍ന്നു നടത്തുന്ന പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് റെയില്‍വെയുടെ ടെലി കമ്മ്യുണിക്കേഷന്‍ വിങ് ആയ റെയില്‍ടെല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആര്‍.കെ ബഹുഗുണ വ്യക്തമാക്കി.റെയില്‍ടെല്‍ ആണ് റെയില്‍വയര്‍ എന്ന പേരില്‍ സൗജന്യ വൈ ഫൈ സംവിധാനം വിവിധ സ്റ്റേഷനുകളില്‍ നടപ്പാക്കുന്നത്.












Click it and Unblock the Notifications