കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാമി നിത്യാനന്ദയെ കുരുക്കാൻ ഫ്രഞ്ച് സർക്കാർ: 400000 യുഎസ് ഡോളറിന്റെ തട്ടിപ്പ് കേസ്

Google Oneindia Malayalam News

ദില്ലി: വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയ്ക്കെതിരെ കേസന്വേഷണവുമായി ഫ്രഞ്ച് സർക്കാർ. 400000 യുഎസ് ഡോളറിന്റെ തട്ടിപ്പ് കേസാണ് ഫ്രഞ്ച് അധികൃതർ നിത്യാനന്ദക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 400000 യുഎസ് ഡോളറിന്റെ തട്ടിപ്പിനിരയായെന്ന് കാണിച്ച് നിത്യാനന്ദയുടെ ഭക്തനായ ഫ്രഞ്ച് പൌരനാണ് പരാതി നൽകിയത്.

 കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി

അഹമ്മദാബാദിലെ ആശ്രമത്തിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കഴിഞ്ഞ മാസമാണ് നിത്യാനന്ദക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആശ്രമം നടത്തുന്നതിനായി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടങ്കലിൽ വെച്ചെന്ന് കാണിച്ചാണ് കേസെടുത്തത്. എന്നാൽ പോലീസ് നിത്യാനന്ദയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതോടെ നിത്യാനന്ദയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.

swami-nithyananda-

ഇന്ത്യയിൽ പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ച ബലാത്സംഗക്കേസിന് പുറമേ കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃത തടങ്കലിൽ വെച്ചെന്ന കേസും നിത്യാനന്ദക്കെതിരെയുണ്ട്. നിത്യാനന്ദയ്ക്കെതിരെ കഴിഞ്ഞ മാസം ഗുജറാത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിത്യാനന്ദ ഗുജറാത്ത് വിട്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യ വിട്ട നിത്യാനന്ദ ലാറ്റിൻ അമേരിക്കയിലെ ഇക്വഡോറിന് സമീപത്തുള്ള ദ്വീപിൽ കൈലാസം എന്ന പേരിൽ ഹിന്ദു രാഷ്ട്രം സ്ഥാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു രാഷ്ട്രത്തിലേക്ക് സ്വാഗതമെന്ന് പറഞ്ഞ് ഭക്തരിൽ നിന്ന് സംഭാവനയും സ്വീകരിക്കാൻ ആരംഭിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഇതുമായി ബന്ധപ്പെട്ട് പ്രചാരണം ആരംഭിച്ചിരുന്നു.

English summary
Now, French govt launches fraud investigation against molestation-accused Nithyananda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X