കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിലും: സർട്ടിഫിക്കറ്റ് ലഭിക്കുന്നതെങ്ങനെ?
ദില്ലി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിമിഷങ്ങൾക്കകം ലഭ്യമാക്കാനുള്ള സംവിധാനവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. സർട്ടിഫിക്കറ്റ് വാട്ട്‌സ്ആപ്പ് വഴി ലഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
പല സംസ്ഥാനങ്ങളും അന്തർ സംസ്ഥാന യാത്രയ്ക്കടക്കം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധിമാക്കുകയും പൊതുസ്ഥലത്തും കടകളിലും പ്രവേശിക്കണമെങ്കിൽ വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.
വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും ആരോഗ്യമന്ത്രാലയം നൽകിയിട്ടുള്ള +91 9013151515 എന്ന നമ്പറിലേക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അയച്ച് അത് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റിൽ കുറിച്ചു. കേന്ദ്ര ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള ''My Gov Corona help desk'' സംവിധാനത്തിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പില്‍ എത്തിക്കുന്നത്. വാക്‌സിന്‍ എടുക്കാനായി കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ സേവനം ലഭ്യമാകും.

വാട്സ്ആപ്പില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്
1. 9013151515 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക.
2. ഈ നമ്പറിലേക്ക് 'ഡൗണ്‍ലോഡ് സര്‍ട്ടിഫിക്കറ്റ്' എന്ന് വാട്സ്ആപ്പ് സന്ദേശം അയക്കുക.
3. ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി വാട്‌സ്ആപ്പ് മെസേജായി നല്‍കുക. ഇതിനു മറുപടിയായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് ലഭിക്കുക. തുടര്‍ന്ന് നിങ്ങളുടെ പേരിനു നേരേയുള്ള നമ്പര്‍ ടൈപ്പ് ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് പിഡിഎഫായി ലഭിക്കും.
അതേ സമയം ഈ മാർഗ്ഗം വഴി വാക്സിൻ സർട്ടിഫിക്കറ്റിനായി ശ്രമിച്ച പലരും തങ്ങൾക്ക് തെറ്റായ ഫലങ്ങളാണ് ലഭിച്ചതെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ഡോസുകൾക്കും ഒരേ തീയതിയാണ് സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചതെന്ന് ചിലർ പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ചിലർ പരാതി ഉന്നയിച്ചിട്ടുണ്ട്.
വാക്സിൻ സർട്ടിഫിക്കറ്റിന് പുറമേ കൊവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ, വാക്സിനേഷൻ സെന്റർ സംബന്ധിച്ച വിവരങ്ങൾ, സംശയങ്ങൾക്കുള്ള മറുപടികൾ, രോഗം സ്ഥിരീകരിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഗുരതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ സ്വീകരിക്കേണ്ട കാര്യങ്ങൾ, ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ, പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയ്‌ക്കുള്ള മറുപടിയും വാട്സ് ആപ്പിലൂടെ ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications