• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മേല്‍വിലാസവും ഇനി ഡിജിറ്റല്‍: മാപ്പ്മൈഇന്ത്യ പണി തുടങ്ങി, വിലാസങ്ങള്‍ക്ക് പകരം ഇനി ആറക്കം മാത്രം!!

ദില്ലി: വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആധാര്‍ കാര്‍ഡുകള്‍ തയ്യാറാക്കിയതിന് പിന്നാലെ മേല്‍വിലാസവും ബന്ധപ്പെട്ട വിവരങ്ങളും ഉള്‍പ്പെടുത്തി ഡിജിറ്റല്‍ മേല്‍വിലാസം തയ്യാറാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തപാല്‍ വകുപ്പാണ് അഡ്രസുകള്‍ക്ക് പകരമായി ആറ് അക്കമുള്ള ആല്‍ഫാന്യൂമെറിക് ഡിജിറ്റല്‍ അഡ്രസ് തയ്യാറാക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്.

ലോകാവസാനം ഡ‍ിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി!

പ്രവചിച്ചത് നവംബറില്‍ സംഭവിക്കും!! സുനാമിയും ലോകാവസാനവും, ശാസ്ത്രജ്ഞര്‍ നല്‍കുന്നത് മുന്നറിയിപ്പ്!!

രാജ്യത്തെ മൂന്ന് പോസ്റ്റല്‍ കോഡ് ലൊക്കേഷനിലുള്ള ഭൂസ്വത്തുക്കള്‍ക്കും ആല്‍ഫാ ന്യൂമെറിക് നമ്പര്‍ തയ്യാറാക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ ഉത്തരവിട്ടതെങ്കിലും ഇത് ഏറെ വൈകാതെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഗൂഗിള്‍ മാപ്പ് രൂപത്തിലാണ് സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ മേല്‍വിലാസം തയ്യാറാക്കുന്ന പദ്ധതി ഒരുങ്ങുന്നത്. ദില്ലി, നോയിഡ എന്നിവിടങ്ങളിലെ രണ്ട് പോസ്റ്റ് ഓഫീസുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ചിട്ടുള്ളത്.

 ഡിജിറ്റല്‍ അഡ്രസ്

ഡിജിറ്റല്‍ അഡ്രസ്

ഭുസ്വത്തിന് ആറക്ക അല്‍ഫാ ന്യൂമെറിക് ഡിജിറ്റല്‍ അഡ്രസ് നല്‍കുന്നതിനൊപ്പം സ്വത്തിന്‍റെ ഉടമസ്ഥാവകാശം, ഭൂസ്വത്തിന്‍റെ നികുതി വിവരങ്ങള്‍, ഇലക്ട്രിസിറ്റി, വെള്ളം, ഗ്യാസ് എന്നിവയുടെ ബില്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ഡിജിറ്റല്‍ അഡ്രസില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഇ - ലൊക്കേഷന്‍ സംവിധാനം.

 ആദ്യഘട്ടം ദില്ലിയില്‍

ആദ്യഘട്ടം ദില്ലിയില്‍

ദില്ലിയിലെ രണ്ട് പോസ്റ്റല്‍ പിന്‍കോഡ് പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ് ഇ- ലൊക്കേഷന്‍ പദ്ധതിയ്ക്കായി ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. നിലവിലെ പോസ്റ്റല്‍ അഡ്രസുകള്‍ക്ക് സമാന്തരമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് വിലാസമായിരിക്കും ഇതോടെ ലഭിക്കുക. നിലവിലെ പദ്ധതി വിജയകരമാണെന്ന് കണ്ടെത്തിയാല്‍ ദേശീയ തലത്തില്‍ പദ്ധതി പ്രാബല്യത്തില്‍ വരുത്തുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. സ്വകാര്യ മാപ്പിംഗ് കമ്പനി മാപ്പ്മൈഇന്ത്യയാണ് തപാല്‍ വകുപ്പിന് വേണ്ടി പദ്ധതി നടപ്പിലാക്കുന്നത്.

 കണ്ടെത്താന്‍ എളുപ്പം

കണ്ടെത്താന്‍ എളുപ്പം

നിലവിലെ സങ്കീര്‍ണ്ണമായ വിലാസങ്ങള്‍ക്ക് പകരം പുതിയ അല്‍ഫാ ന്യൂമെറിക് ഡിജിറ്റല്‍ വരുന്നതോടെ ഓരോ വിലാസത്തിലുമുള്ള വീടുകള്‍ കണ്ടെത്താന്‍ എളുപ്പമായിരിക്കും. യാത്രക്കാരെ എളുപ്പത്തില്‍ ഓരോ സ്ഥലങ്ങളും തിരഞ്ഞ് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഇ-ലൊക്കേഷന്‍ സമയം, പണം, ഇന്ധനം, എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും. ഇ- കൊമേഴ്സ് വെബ്സൈറ്റുകള്‍ക്ക് ഹോം ഡെലിവറി എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും ഇത് സഹായിക്കുമെന്നും മാപ്പ്മൈഇന്ത്യ എംഡി രാകേഷ് വര്‍മ ചൂണ്ടിക്കാണിക്കുന്നു.

 ഇ- ലൊക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി

ഇ- ലൊക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി

രണ്ട് കോടി ഇ- ലൊക്കേഷനുകളുടെ ഡാറ്റാ ബേസുകള്‍ ഇതിനകം തന്നെ തങ്ങള്‍ തയ്യാറാക്കി കഴിഞ്ഞെന്നും ഇതില്‍ വ്യക്തികള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ടെന്നും മാപ്പ്മൈ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഐഎസ്ആര്‍ഒയുമായും ഐഎസ്ആര്‍ഒയുടെ നാഷണല്‍ സാറ്റലൈറ്റ് ഇമേജറി സര്‍വീസ് ഭുവനുമായും ചേര്‍ന്നാണ് ശരിയായ രീതിയില്‍ മാപ്പിംഗ് പൂര്‍ത്തിയാക്കിയതെന്നും മാപ്പ്മൈഇന്ത്യ പ്രസ്താവനയില്‍ അവകാശപ്പെടുന്നു.

English summary
The government wants to map your address — residential or professional — digitally, something done by Aadhaar for an individual's identification .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more