കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം? മഹാനാടകത്തിന് 24 മണിക്കൂർ നിർണായകം.. പന്ത് എൻസിപിയുടെ കോർട്ടിൽ...

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാഷ്ട്രീയ നാടകങ്ങൾക്കുള്ള വേദിയാണ്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ കൂടുതൽ സമയം ശിവസേന ആവശ്യപ്പെട്ടെങ്കിലും ഇത് ഗവർണർ തള്ളിക്കളയുകയായിരുന്നു. തുടർന്ന് സംസ്ഥാനത്ത് മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ സർക്കാർ രൂപീകരിക്കുന്നതിനായി ക്ഷണിക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിക്കാൻ 24 മണിക്കൂർ സമയവും ഗവർണർ അനുവദിച്ചിട്ടുണ്ട്.

 മഹാരാഷ്ട്രയില്‍ നാടകീയ നീക്കം.... സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയെ ക്ഷണിച്ച് ഗവര്‍ണര്‍!! മഹാരാഷ്ട്രയില്‍ നാടകീയ നീക്കം.... സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയെ ക്ഷണിച്ച് ഗവര്‍ണര്‍!!

 അംഗബലമില്ലെന്ന്

അംഗബലമില്ലെന്ന്

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് എൻസിപിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ രൂപീകരിക്കാനുള്ള തങ്ങൾക്കില്ലെന്ന് എൻസിപി ഗവർണറെ അറിയിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എൻസിപിയും പിന്മാറുന്ന സാഹചര്യം ഉണ്ടായാൽ അടുത്ത ഊഴം കോൺഗ്രസിന്റേതാണ്. ചട്ടപ്രകാരം ഇത്തരത്തിലാണ് കാര്യങ്ങൾ നീങ്ങേണ്ടത്. എന്നാൽ എൻസിപി ചൊവ്വാഴ്ച നിലപാട് അറിയിക്കുന്നതോടെ മഹാരാഷ്ട്രയുടെ കാര്യത്തിൽ അന്തിമ വിധി കുറിക്കപ്പെടുകയും ചെയ്യും. എൻസിപിയുടെ മറുപടി ലഭിച്ച ശേഷം ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യും. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണവും നിലവിൽ വരും.

 പിന്മാറി ബിജെപി

പിന്മാറി ബിജെപി


സർക്കാർ രൂപീകരണത്തിൽ ശിവസേനയുമായുള്ള ചർച്ചകൾ പാളിയതോടെയാണ് രണ്ടാഴ്ചക്ക് ശേഷം ബിജെപി പിന്മാറിയത്. സർക്കാർ രൂപീകരിക്കാനില്ലെന്നും വേണ്ടത്ര അംഗബലമില്ലെന്നുമാണ് ബിജെപി ഗവർണറെ അറിയിച്ചത്. തൊട്ടുപിന്നാലെ ഗവർണറുടെ ക്ഷണം ലഭിച്ച ശിവസേന കോൺഗ്രസിന്റെയും എൻസിപിയുടേയും പിന്തുണ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെ ഗവർണറോട് രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. ഗവർണർ സമയം നീട്ടിനൽകാനാവില്ലെന്ന് തീർത്തുപറയുകയും ചെയ്തു. തുടർന്നാണ് പന്ത് എൻസിപിയുടെ കോർട്ടിലെത്തുന്നത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കേണ്ടതില്ലെന്ന നിലപാടാണ് എൻസിപിയുടേത്.

 രാഷ്ട്രപതി ഭരണം വന്നാൽ എന്ത് സംഭവിക്കും?

രാഷ്ട്രപതി ഭരണം വന്നാൽ എന്ത് സംഭവിക്കും?

മഹാരാഷ്ട്രയിലെ അധികാരത്തർക്കങ്ങൾക്കിടെ 25 വർഷം നീണ്ട ബിജെപി- ശിവസേന സഖ്യത്തിനാണ് വിള്ളലേറ്റത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പ്രാബല്യത്തിൽ വന്നാൽ സ്ഥിതി ബിജെപിക്ക് അനുകൂലമായിത്തീരും. ഒന്നുകിൽ ശിവസേന ഒറ്റപ്പെടുകയോ അല്ലാത്ത പക്ഷം സംയമനത്തോടെ പ്രശ്നങ്ങൾ തീർത്ത് ബിജെപിക്കൊപ്പം നിൽക്കുകയോ ചെയ്യാമെന്ന വഴികളാണ് ശിവസേനക്ക് മുമ്പിലുള്ളത്.

 ആശയപരമായ എതിർപ്പ്?

ആശയപരമായ എതിർപ്പ്?

മഹാരാഷ്ട്രയിൽ ശിവസേനക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനായിരുന്നു കോൺഗ്രസ് സംസ്ഥാന ഘടകത്തിലുണ്ടായിരുന്നത്. ഹൈക്കമാൻഡും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പാർട്ടി നേതാക്കൾ എതിർക്കുകയും ചെയ്തതോടെയാണ് ശിവസേനയെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടിലെത്തുന്നത്. ആശയ വൈരുധ്യങ്ങളുണ്ടെന്നും ശിവസേനയെ പിന്തുണക്കാനുള്ള നീക്കം ആത്മഹത്യാപരവുമാണെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്.

പ്രതിസന്ധി അംഗബലമില്ലാത്തത്

പ്രതിസന്ധി അംഗബലമില്ലാത്തത്

288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 145 എംഎൽഎമാരുടെ അംഗബലം അനിവാര്യമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ പക്കലുള്ളത് 105 സീറ്റുകളാണ്. ശിവേസേനക്ക് 56ഉം എൻസിപിക്ക് 54ഉം കോൺഗ്രസന് 44 അംഗങ്ങളുടെ പിന്തുണയുമാണുള്ളത്. ശിവസേന ബിജെപിയുമായി സഹകരിച്ചാൽ പ്രതിസന്ധിക്ക് അവസാനമാകും എന്നാൽ വിട്ടുവീഴ്ചക്ക് ഇരു പാർട്ടികളും തയ്യാറുമല്ല. എൻസിപിയുടേയോ കോൺഗ്രസിന്റെയോ പിന്തുണയില്ലാതെ ശിവസേനക്കും സർക്കാർ രൂപീകരണം വെല്ലുവിളിയായിത്തീരും. അല്ലാത്ത പക്ഷം എൻസിപി- കോൺഗ്രസ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കേണ്ട സാഹചര്യവും ശിവസേനക്ക് മുമ്പിലുണ്ടായേക്കാം. അടുത്ത 24 മണിക്കൂർ മഹാരാഷ്ട്രയെ സംബന്ധിച്ച് നിർണായകമാണ്.

 എൻസിപിയുടെ കോർട്ടിൽ

എൻസിപിയുടെ കോർട്ടിൽ

ചട്ടപ്രകാരം മഹാരാഷ്ട്രയിൽ വലിയ മൂന്നാമത്തെ പാർട്ടിയായ എൻസിപിയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ സഖ്യകക്ഷികളുമായി സംസാരിച്ച ശേഷം എത്രയും പെട്ടെന്ന് തീരുമാനമറിയിക്കാമെന്നാണ് ഗവർണറോട് പറഞ്ഞിട്ടുള്ളത്. എൻസിപി നേതാവ് ജയന്ത് പാട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചൊവ്വാഴ്ച രാത്രി 8.30 വരെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ സമയം അനുവദിച്ചിട്ടുള്ളത്.

 തിരക്കിട്ട ചർച്ചകൾ

തിരക്കിട്ട ചർച്ചകൾ


ഗവർണറുടെ കത്ത് ലഭിച്ചതോടെ സർക്കാർ രൂപീകരണം സംബന്ധിച്ച് കോൺഗ്രസുമായി ചർച്ച നടത്തിവരികയാണെന്നും എൻസിപി വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ എൻസിപി നിലപാട് വ്യക്തമാക്കി സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചെങ്കിൽ മാത്രമേ പ്രതിസന്ധിക്ക് അൽപ്പമെങ്കിലും അയവ് വരൂ. മഹാരാഷ്ട്രയിൽ എൻസിപി നേതാക്കളായ ഛഗൻ ഭുജ്പാൽ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി സർക്കാർ രൂപീകരണം സംബന്ധിച്ച വിഷയത്തിൽ ചർച്ചകൾ നടത്തിവരികയാണ്.

 കാത്തിരുന്ന് കാണാമെന്ന്

കാത്തിരുന്ന് കാണാമെന്ന്

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ കോർ കമ്മറ്റി വിളിച്ചു ചേർത്ത ബിജെപി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. കാത്തിരുന്ന് കാണാമെന്ന നയമാണ് പാർട്ടി സംസ്ഥാനത്ത് സ്വീകരിച്ചിട്ടുള്ളതെന്നാണ് യെന്ന് ബിജെപി നേതാവ് സുധീർ മുങ്കാന്തിവാർ യോഗത്തിന് ശേഷം അറിയിച്ചത്. ഇതിനിടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച കോൺഗ്രസ് കോർ ഗ്രൂപ്പ് കമ്മറ്റി യോഗം വിളിച്ചിട്ടുണ്ട്. പാർട്ടി ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം.

English summary
Now Governor gives 24 hours to NCP to stake claim after rejecting Shiv Sena appeal,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X