കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1999 വരെ യുള്ള യുദ്ധങ്ങൾ ഞങ്ങൾ ജയിച്ചു, ഇനി ഊഴം നിങ്ങളുടേത്; ബിജെപിയെ വെല്ലുവിളിച്ച് ക്യാപ്റ്റൻ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ്. 1999 വരെയുള്ള യുദ്ധങ്ങൾ ഞങ്ങൾ ജയിച്ചെന്നും ഇനി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന്റെ ഊഴമാണെന്നും അമരീന്ദർ പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1948, '65, '71, '99 എന്നീ മുൻ യുദ്ധങ്ങളിൽ ഞങ്ങൾ വിജയിച്ചു. ചൈനീസ് ആക്രമണത്തോട് പ്രതികരിക്കാനുള്ള ബിജെപി സർക്കാരിന്റെ ഊഴമാണിത്. 60 മുതൽ തന്നെ ചൈനീസ് പ്രകോപനം ഉണ്ട്. ഗാൽവാനിലെ പ്രകോപനവും ആദ്യമായിട്ടല്ല. ഇന്ത്യൻ സർക്കാർ സൈനിക മുൻകരുതലുകൾ എടുക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അക്സായി ചിൻ, സിയാച്ചിൻ എന്നീ അതിർത്തികൾ അടച്ച് ആ മേഖലയിലെ ഇന്ത്യയുടെ സ്വാധീനം ഇല്ലാതാക്കാനുള്ള ചൈനയുടെ ഉദ്ദേശത്തെ കുറിച്ച് ഇന്ത്യ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

amarinder-sing

Recommended Video

cmsvideo
ചൈനക്കെതിരെ ശക്തമായി തിരിച്ചടിച്ചില്ലെന്ന് 60% ഇന്ത്യക്കാര്‍ | Oneindia Malayalam

കൊവിഡ് പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ കേന്ദ്രസർക്കാർ സജ്ജമാക്കിയ പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് ചൈന നൽകിയ മുഴുവൻ ധനസഹായവും തിരികെ നൽകണമെന്നും അമരീന്ദർ ആവശ്യപ്പെട്ടു. പിഎം കെയേഴ്സ് ഫണ്ടിലേക്ക് ചൈന നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അമരീന്ദർ സിംഗ് പറഞ്ഞു.

ചൈനയ്ക്കെതിരെ നമ്മൾ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് അമരീന്ദർ പറഞ്ഞു. നമ്മുടെ കുട്ടികൾ അതിർത്തിയിൽ കൊല്ലപ്പെടുകയും ചൈന നമ്മളെ കടന്നാക്രമിക്കുകയും ചെയുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്ന് ലഭിച്ച ഫണ്ട് സ്വീകരിക്കാൻ നമുക്ക് സാധിക്കുമെന്ന് കരുതുന്നില്ല. എത്ര പണമാണ് ലഭിച്ചത് എന്നതിൽ അല്ല. കൊവിഡിന് കാരണക്കാർ ചൈനയാണ്. മാത്രമല്ല നമ്മുടെ അതിർത്തി അവർ കടന്നുകയറാൻ ശ്രമിക്കുകയും ചെയ്തു. ഈ രണ്ട് കാരണങ്ങൾ കൊണ്ട് തന്നെ അവരുടെ സാമ്പത്തിക സഹായം നമ്മുക്ക് വാങ്ങാൻ സാധിക്കില്ല. അത് വേണ്ടെന്ന് വെയ്ക്കാൻ സർക്കാർ തയ്യാറാകണം. ചൈനയുടെ സഹായമില്ലാതെ തന്നെ ഈ പ്രതിസന്ധികൾ മറികടക്കാൻ നമ്മുക്ക് സാധിക്കുമെന്നും അമരീന്ദർ പറഞ്ഞു.

മേയ് 20ലെ കണക്കുപ്രകാരം പിഎം കെയേഴ്സ് ഫണ്ടിൽ 9678 കോടി രൂപയാണു ലഭിച്ചത്.ചൈനീസ് സൈന്യം അതിർത്തിയിൽ കടന്ന് കയറിയ വേളയിലും പ്രധാനമന്ത്രി ചൈനീസ് കമ്പനികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചു,വെന്ന് നേരത്തേ കോൺഗ്രസ് വിമർശിച്ചിരുന്നു.

മന്ത്രിസഭ വികസനം; ചൗഹാന് കൈ പൊള്ളും!! കോൺഗ്രസിന് ചിരി,കളിമാറുംമന്ത്രിസഭ വികസനം; ചൗഹാന് കൈ പൊള്ളും!! കോൺഗ്രസിന് ചിരി,കളിമാറും

English summary
now-it-is-your-turn-to-fight-against-chinas-says-amarinder-singh-to-bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X