കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ സജീവമായ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍

Google Oneindia Malayalam News

പട്‌ന: മാറാത്തതൊന്നേയുളളൂ, മാറ്റം. മാറ്റത്തിനൊപ്പം നമ്മളും മാറും. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ട്വിറ്ററിലെ ആദ്യ സന്ദേശമാണിത്. നരേന്ദ്രമോഡിയെയും ശശി തരൂരിനെയും പോലുള്ള രാഷ്ട്രീയ നേതാക്കള്‍ അരങ്ങുതകര്‍ക്കുന്ന ട്വിറ്ററില്‍ ലാലുപ്രസാദ് യാദവും എത്തിയിരിക്കുകയാണ്.

നല്ല ഭാവിക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നായിരുന്നു കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ജെ ഡി നേതാവിന്റെ രണ്ടാമത്തെ ട്വീറ്റ്. 68 ഫോളോവേഴ്‌സിനെയാണ് ലാലുവിന് ആദ്യ ദിവസം കിട്ടിയത്. ഒരുകാലത്ത് എന്താണീ ഐ ടി എന്ന് ചോദിച്ച് നടന്നിരുന്ന ലാലുപ്രസാദ് യാദവാണ് ഇപ്പോള് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നതാണ് ഏറെ രസകരം.

ട്വിറ്ററിന്റെ പേരില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന സമയം കൂടിയാണ് ലാലു തന്റെ എന്‍ട്രിക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ട്വിറ്ററില്‍ തിളങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ ആരൊക്കെയെന്ന് നോക്കൂ.

നരേന്ദ്രമോഡി

നരേന്ദ്രമോഡി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് ട്വിറ്റര്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖന്‍. 30 ലക്ഷത്തിലധികം ഫോളേവേഴ്‌സുണ്ട് ട്വിറ്ററില്‍ മോഡിക്ക്.

ശശി തരൂര്‍

ശശി തരൂര്‍

ഇരുപത് ലക്ഷത്തിലധികം വരും മലയാളിയായ ശശി തരൂരിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം. തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ട്വിറ്ററില്‍ സജീവമാണ്. 1.14 മില്യണ്‍ ഫോളേവേഴ്‌സാണ് കെജ്രിവാളിനുള്ളത്.

 ലാലു പ്രസാദ് യാദവ്

ലാലു പ്രസാദ് യാദവ്

ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവാണ് രാഷ്ട്രീയക്കാര്‍ക്കിടയിലെ ട്വിറ്റരാദികളിലെ ശിശു. ഫോളേവേഴ്‌സിന്റെ എണ്ണം 3128.

സുബ്രഹ്മണ്യന്‍ സ്വാമി

സുബ്രഹ്മണ്യന്‍ സ്വാമി

ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ട്വിറ്ററില്‍ സജീവമായിട്ടുള്ള മറ്റൊരു രാഷ്ട്രീയനേതാവ്. ട്വിറ്ററില്‍ മാത്രമല്ല ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ സൈറ്റുകളിലും സ്വാമി സജീവമാണ്.

ശിവരാജ് സിംഗ് ചൗഹാന്‍

ശിവരാജ് സിംഗ് ചൗഹാന്‍

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലുണ്ട്.

 മനീഷ് തിവാരി

മനീഷ് തിവാരി

കോണ്‍ഗ്രസ് വക്താവും കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി കോണ്‍ഗ്രസ് നിലപടാുകള്‍ ട്വിറ്ററിലൂടെ വിശദീകരിക്കുന്നു.


English summary
RJD president Lalu Prasad has opened an account on Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X