Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറിലും വാരാണസിയിലും മോദി ദരിദ്രരെ കണ്ടെത്തി, ബാക്കിയോ?

റോഡരികില്‍ ഇരുന്ന പച്ചക്കറി വില്‍ക്കുകയായിരുന്നു ആ സ്ത്രീ. പ്രധാനമന്ത്രി നരേന്ദ്ര മോദി അവര്‍ക്കൊരു ഉന്തുവണ്ടി നല്‍കി. ഇപ്പോള്‍ എന്ത് തോന്നുന്നു എന്ന് ചോദിച്ചു. കിട്ടിയ മറുപടി പ്രധാനമന്ത്രിയുടെ വാക്കുകളായിതന്നെ കേള്‍ക്കൂ - ആ സഹോദരി പറഞ്ഞത് ഇങ്ങനെയാണ്. ഇപ്പോള്‍ അവര്‍ക്ക് നഗരത്തിന്റെ പല ഭാഗങ്ങളില്‍ പച്ചക്കറിയുമായി പോകാന്‍ പറ്റും. ഓരോ നിരത്തുകളിലും താന്‍ എപ്പോഴാണ് എത്തുക എന്ന് മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പറ്റും. കച്ചവടം എളുപ്പമാകും.

സ്വന്തം മണ്ഡലമായ വാരാണസിയില്‍ ഉന്തുവണ്ടികളും സൈക്കിള്‍ റിക്ഷകളും ഇ റിക്ഷകളും വിതരണം ചെയ്യുകയായിരുന്നു നരേന്ദ്ര മോദി. കഴിഞ്ഞില്ല 1782 കോടി രൂപയുടെ പദ്ധതികളാണ് മോദി വാരാണസിയില്‍ പ്രഖ്യാപിച്ചത്. മറ്റുള്ളവര്‍ക്ക് അമ്പത് വര്‍ഷം കൊണ്ട് വാരാണസിയില്‍ കൊണ്ടുവരാന്‍ കഴിയാതിരുന്ന മാറ്റം താന്‍ 50 മാസം കൊണ്ട് ഇവിടെ കൊണ്ടുവരുമെന്നും മോദി പ്രഖ്യാപിച്ചു.

narendramodi

എന്താണ് നരേന്ദ്ര മോദിക്ക് പെട്ടെന്നൊരു വാരാണസി പ്രേമമെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അതിന് ഉത്തരവും അവര്‍ തന്നെ കണ്ടെത്തുന്നു. ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ബിഹാര്‍ സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദി പ്രഖ്യാപിച്ചത് സംസ്ഥാനത്തിന് 1.25 ലക്ഷം കോടി രൂപയുടെ പാക്കേജാണ്. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ബിഹാറിലേക്കുള്ള ഗേറ്റ് വേയാണ് വാരാണസി. അപ്പോള്‍ പിന്നെ വാരാണാസിയില്‍ പ്രഖ്യാപനങ്ങള്‍ വരുന്നതിന് ലക്ഷ്യം വേറെയുണ്ടോ.

സാധാരണക്കാരെ കയ്യിലെടുക്കാനുള്ളതായിരുന്നു മോദിയുടെ ഇത്തവണത്തെ വാരാണസി സന്ദര്‍ശനമെന്നത് വ്യക്തം. 101 ഇ റിക്ഷകളും 501 സൈക്കിള്‍ റിക്ഷകളും മോദി സന്ദര്‍ശനത്തിനിടെ വിതരണം ചെയ്യപ്പെട്ടു. റിക്ഷയോടിച്ചിരുന്നവര്‍ മുതലാളിക്ക് പണം കൊടുക്കേണ്ട അവസ്ഥയായിരുന്നു ഇത് വരെ. എന്നാല്‍ ഇനി കിട്ടുന്ന പണത്തില്‍ ഒരു പങ്ക് ബാങ്കില്‍ അടച്ച് റിക്ഷയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാം. ദാരിദ്ര്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുക മാത്രം ചെയ്ത കോണ്‍ഗ്രസിനെ കളിയാക്കിയാണ് മോദി ഇതൊക്കെ ചെയ്യുന്നത്. വേണ്ടത് തന്നെ. എന്നാല്‍ ഇന്ത്യയില്‍ ദരിദ്രരുള്ളത് ബിഹാറിലും വാരാണസിയിലും മാത്രമല്ല എന്ന കാര്യം കൂടി പ്രധാനമന്ത്രി ഓര്‍മിച്ചാല്‍ നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+