കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണ തടയൽ നിയമത്തിൽ നിന്ന് സ്വർണ്ണ വ്യാപാരത്തെ ഒഴിവാക്കി; ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടി ഇളവ്!

  • By Akshay
Google Oneindia Malayalam News

ദില്ലി: ചെറുകിട വ്യാപാരികൾക്ക് ജിഎസ്ടിയിൽ ഇളവ്. 2 ലക്ഷം രൂപവരെയുള്ള ആഭരണങ്ങൾ വാങ്ങാൻ പാൻ കാർഡ് വേണ്ട. ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകൾ തുടരവെയാണ് കേന്ദ്ര സർക്കാർ ഇത്തരത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. സ്വര്‍ണ, രത്നവ്യാപാരത്തെ കള്ളപ്പണം തടയല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കി.

ഫിഫ അണ്ടർ 17 വേൾഡ് കപ്പിന് കിക്കോഫ്; കരുത്തു കാട്ടി ഘാന! ന്യൂസിലാൻഡും തുർക്കിയും സമനിലയിൽ പിരിഞ്ഞു!

ജിഎസ്ടി കൗൺസിലിന്റെ 22-ാം യോഗമാണ് ദില്ലിയിൽ ചേർന്നത്. യോഗത്തിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. അറുപതോളം ഉത്പന്നങ്ങളുടെ വില കുറഞ്ഞേക്കും എന്ന് സൂചന ജിഎസ്ടി നടപ്പാക്കി മൂന്ന് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന് ജിഎസ്ടി കൗണ്‍സിലിന്റെ 22-ാം യോഗം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത്.

Arun Jaitley

ഒരു കോടി വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ മൂന്ന് മാസത്തെ ഇടവേളയില്‍ ഇനി വര്‍ഷത്തില്‍ നാല് തവണ മാത്രം ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. കയറുൽപ്പന്നങ്ങൽക്ക് ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയും. നോൺ എസി ഹോട്ടലുകളിലെയും ജിഎസ്ടി കുറയും. ഗൃഹോപകരണങ്ങളുടെ വിലയിലും കുറവ് വരും. 50000 വരെ സ്വര്‍ണം വാങ്ങുന്നതിന് ഇളവ്. 50,000 മുതല്‍ 2,00,000 ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇനി പാന്‍ കാര്‍ഡ് ആവശ്യമില്ല.

English summary
Now PAN card is not needed for jewellery purchase of over Rs 50,000 and government need not be informed on jewellery purchase of over Rs 50,000. The government has rescinded notification that extended provisions of the Prevention of Money Laundering Act, 2002, (PMLA) to jewellery purchases. Now jewellers will not have to report data on buyers to Financial Intelligence Unit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X