Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപില്‍നിന്ന് ഇടതിന് ഒരുപാഠം പഠിക്കാനുണ്ട്:കാരാട്ട്

ദില്ലി: അഴിമതി വിരദ്ധ സമരങ്ങളിലൂടെ ദില്ലിയില്‍ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ ഒടുവില്‍ ബിജെപി നേതാവ് എല്‍കെ അദ്വാനിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും അടിയറവ് പറയുന്നു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പ്രകാശ് കാരട്ട് പറയുകയുണ്ടായി, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഇടതുപക്ഷത്തിന് ഒരു പാഠം പഠിക്കാനുണ്ടെന്ന്. കോണ്‍ഗ്രസിനും ബിജെപിയ്ക്കും മേല്‍ വിജയം നേടാന്‍ കഴിഞ്ഞുവെന്നത് ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യതയാണ് തെളിയിക്കുന്നതെന്ന്. ഗൗരവമേറിയ രാഷ്ട്രീയ ബദലായി എഎപി വരികയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും കാരാട്ട് പറഞ്ഞു.

Prakash Karat

ദില്ലിയിലെ ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവ് ഇടതുപക്ഷത്തിന്റെ പ്രതാഭം നഷ്ടപ്പെടുത്തിയെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സിപിഎം ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. നവമാധ്യമങ്ങളിലൂടെ യുവതലമുറയെ ആകര്‍ഷിക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞെന്നും പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നയങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുകയാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

അതേ സമയം ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കാരാട്ട് സമ്മതിച്ചു. ദില്ലിയില്‍ നാമമാത്രയായ സീറ്റുകളില്‍ മാത്രം മത്സരിച്ചിരുന്ന എല്‍ഡിഎഫിന് ഒരു സീറ്റില്‍ പോലും വിജയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

വര്‍ഗീയതയക്ക്കും ജനങ്ങളുടെ തെറ്റായ നയങ്ങള്‍ക്കുമെതിരെ ഇതര കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രതിഷേധം നടത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാരാട്ട് പറഞ്ഞിരുന്നു. മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി കാരാട്ട് കൂടിക്കാഴ്ച നടത്തിയതും ഇതിന്റെ ഭാഗമായാണെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+