കോണ്‍ഗ്രസ് പോസ്റ്ററില്‍ രാഹുലും സോണിയയുമില്ല
ദില്ലി: സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു ബാനറോ പോസ്റ്ററോ ഉയര്‍ന്നാല്‍ അതില്‍ വലിയ സൈസില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെയും മകനും ഉപാദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെയും ഫോട്ടോ ഉണ്ടാകും. എന്നാല്‍ ഇപ്പോഴിതാ ഇരുവരുടെയും ഫോട്ടോ ഇല്ലാതെ കോണ്‍ഗ്രസ് പോസ്റ്റര്‍ ഉയര്‍ന്നിരിക്കുന്നു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ മുന്നോടിയിയായ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വച്ച വലിയ പോസ്റ്ററിലാണ് രാഹുലിന്റെയും സോണിയ ഗാന്ധിയുടെയും ഫോട്ടോ ഇല്ലാത്തത്. പാര്‍ട്ടി ചിഹ്നാമയ കൈപ്പത്തി അടയാളം മാത്രമേ പോസ്റ്ററിലുള്ളൂ.

ഇത്തവണ തിരഞ്ഞെടുപ്പിന് എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പ്രവചിച്ചതുപോലെ ചരിത്രത്തിലെ വന്‍പരാജയം വാങ്ങി കോണ്‍ഗ്രസ് തോല്‍വി സമ്മതിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഗാന്ധി കുടുംബത്തിന് രക്ഷിക്കാന്‍ വേണ്ടിയാണ് പോസ്റ്ററില്‍ നിന്ന് ഇരുവരെയും മാറ്റിയതെന്നാണ് വിമര്‍ശകരുടെ കണ്ടെത്തല്‍.
ഏത് സാധാരണ പോസ്റ്ററിലും സോണിയയുടെയും രാഹുലിന്റെയും വലിയ ഫോട്ടോകള്‍ സര്വ്വസാധാരണമായതുകാരണമാണ് ഇപ്പോള്‍ ഈ വിഷയം ഇത്രയ്ക്ക് ചര്‍ച്ചയാക്കാന്‍ കാരണം. നേരത്തെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് വിടവാങ്ങുന്ന മന്മോഹന് സിംഗിന് സോണിയ ഒരുക്കിയ അത്താഴവിരുന്നില്‍ നിന്നും രാഹുല്‍ വിട്ടുനിന്നത് വാര്‍ത്തയായിരുന്നു.
-
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications