Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐറ്റംഡാന്‍സിന് കെജ്രിയെക്കാള്‍ നല്ലത് രാഖി

മുംബൈ: എഎപിയെ ഐറ്റം ഗേള്‍ എന്ന് വിശേഷിപ്പിച്ച ചേതന്‍ ഭഗത്തിന്റെ വാക്കുകള്‍ ഏറ്റ് പിടിച്ച് ശിവസേനയും. ശിവ സേനയുടെ പത്രമായ സാമ്‌നയുടെ മുഖ പ്രസംഗത്തിലാണ് ആപ്പിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉള്ളത്. കെജ്രിവാളിനെക്കാള്‍ നന്നായി ഐറ്റം നമ്പറുകള്‍ കാട്ടാന്‍ ബോളിവുഡ് നടി രാഖി സാവന്തിന് കഴിയുമെന്നും അതിനാല്‍ രാഖിയെ ദില്ലിയുടെ മുഖ്യമന്ത്രിയാക്കണമെന്നും മുഖപ്രസംഗത്തില്‍ പരിഹസിയ്ക്കുന്നു.

കെജ്രിവാളിന്ഡറെ നേതൃത്വത്തിലുള്ള മണ്ടന്‍മാരുടെ സമ്മേളനമാണ് ദില്ലിയില്‍ നടക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മൂന്ന് ദിവസം കെജ്രിവാള്‍ ദില്ലിയില്‍ നടത്തിയ പ്രതിഷേധം ഏത് രാഷ്ട്രീയപാര്‍ട്ടിയെയും നാണംകെടുത്തുന്ന തരത്തിലായിരുന്നുവെന്നും ശിവസേന പറയുന്നു.

Arvind Kejriwal

രാഷ്ട്രീനേതാക്കള്‍ക്ക് നേരെ കെജ്രിവാള്‍ മോശമായ പദപ്രയോഗങ്ങളാണ് നടത്തുന്നത് ഇതാണോ എഎപിയുടെ സംസ്‌ക്കാരമെന്നും ശിവസേന മുഖപ്രസംഗത്തില്‍ ചോദിയ്ക്കുന്നു. സമൂഹത്തിലെ എല്ലാവിഭാഗക്കാരെയും ക്ഷണിയ്ക്കുന്ന ആപ്പിന്റെ പതനം ഉടന്‍ ഉണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+