പാക് ചലച്ചിത്ര താരങ്ങളെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന
മുംബൈ: പാകിസ്താന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് ശിവസേനയുടെ ഭീഷണി. താരങ്ങളായ മഹിറാ ഖാന്‍, ഫവദ് ഖാന്‍ എന്നിവരെ ഇന്ത്യയില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്നാണ് ശിവസേന പറഞ്ഞിരിക്കുന്നത്. പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്കു പിന്നാലെയാണ് സിനിമാ താരങ്ങള്‍ക്കും ശിവസേനയുടെ വിലക്കുള്ളത്.
കഴിഞ്ഞ മാസം പാക് ഗായകന്‍ ഗുലാം അലിയുടെ കച്ചേരി വിലക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങളും ശക്തമായിരുന്നു. പാകിസ്താനില്‍ നിന്നുള്ള ആരെയും ഇന്ത്യയില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്നാണ് ചിത്രപദ് സേന ജനറല്‍ സെക്രട്ടറി അക്ഷയ് ഭര്‍ദപുര്‍ക്കാര്‍ വ്യക്തമാക്കിയത്. പാക് താരങ്ങള്‍ക്ക് ബോളിവുഡ് സിനിമയില്‍ ഇനി ഒരവസരവും നല്‍കരുതെന്നാണ് ശിവസേന സിനിമാപ്രവര്‍ത്തകരോട് നിര്‍ദ്ദേശിക്കുന്നത്.

റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രചാരണ പരിപാടിക്ക് താരങ്ങള്‍ മഹാരാഷ്ട്രയിലെത്തുന്നതിനെതിരെയാണ് ശിവസേന രംഗത്തു വന്നത്. ഖുബ്‌സൂരത് എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പാക് നടനാണ് ഫവദ് ഖാന്‍. കപൂര്‍ ആന്റ് സണ്‍സ്, ഏ ദില്‍ ഹേ മുഷ്‌കില്‍ എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്ന ഫവദിന്റെ ചിത്രങ്ങള്‍.
മഹിറാ ഖാന്‍ ബോളിവുഡില്‍ ആദ്യമായെത്തുന്ന ചിത്രമാണ് 'റയീസ്'. ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രമാണിത്. ഈ ചിത്രങ്ങളുടെ പ്രചാരണ പരിപാടിക്കാണ് താരങ്ങള്‍ ഇന്ത്യയിലെത്തുന്നത്.












Click it and Unblock the Notifications