മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരും മാറ്റണം.. ആവശ്യവുമായി ശിവസേന
ഉത്തർ പ്രദേശിലെ അലഹബാദിന്‍റെയും ഹിമാചൽ പ്രദേശിലെ ഷിംലയുടേയും പേര് മാറ്റിയ പിന്നാലെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരും മാറ്റണമെന്ന ആവിശ്യവുമായി ശിവസേന. ഔറംഗാബാദിന്റെ പേര് 'സംഭാജിനഗര്‍' എന്നും ഒസ്മാനാബാദിന്റെ പേര് 'ധരശിവ്' എന്നുമാക്കി മാറ്റണമെന്നാണ് ശിവസേനയുടെ ആവിശ്യം.

"യോഗി ആദിത്യനാഥ് അലഹബാദിന്റേയും ഫൈസാബാദിന്റേയും പേരുകള്‍ മാറ്റിയിരിക്കുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസിന് ഔറംഗാബാദിന്റേയും ഒസ്മാനാബാദിന്റേയും പേരുകള്‍ മാറ്റിക്കൂടാ"യെന്ന് ശിവസേന വക്താവ് സഞ്ജയ് റൗട്ട് ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍പ്രദേശിലെ അലഹബാദ് നഗരത്തിന്‍റെ പേരായിരുന്നു യോഗി ആദ്യമായി മാറ്റി. പ്രയാഗ് രാജ് എന്ന് പേരിട്ട പിന്നാലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയിരുന്നു. അഹമ്മദാബാദിന്‍റെ പേര് കര്‍ണാവതി എന്നാക്കി മാറ്റാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പദ്ധതിയുടുന്നുണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications