കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചാല്‍ ഇനി ജയിലിനകത്ത്; പരാമര്‍ശം ദില്ലി ഹൈക്കോടതിയുടേത്

  • By S Swetha
Google Oneindia Malayalam News

ദില്ലി: സ്ത്രീകൾക്ക് നേരെ നടുവിരല്‍ ഉയര്‍ത്തുന്നത് അവളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദില്ലി കോടതി. 2014ലെ കേസിലാണ് കോടതിയുടെ പരാമര്‍ശം. അശ്ലീലമായ മുഖഭാവത്തിന് പുറമേ പ്രതി നടുവിരല്‍ ഉയര്‍ത്തി സ്ത്രീയോട് ആംഗ്യം കാണിച്ചുവെന്നാണ് പരാതി. പ്രതി തന്നെ ലക്ഷ്യമിട്ട് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും തല്ലിച്ചതച്ചതായും പരാതിക്കാരി ആരോപിച്ചു. സ്ത്രീത്വത്തെ വാക്ക്, ആംഗ്യം എന്നിവ ഉപയോഗിച്ച് അപമാനിച്ചതിന് ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 509, 323 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.

മോദി സ്തുതി വിട്ട് ശശി തരൂര്‍, ബിജെപി വിജയിച്ചത് ഇങ്ങനെ, ബാലക്കോട്ട് പറഞ്ഞാല്‍ രാജ്യദ്രോഹിയാകുംമോദി സ്തുതി വിട്ട് ശശി തരൂര്‍, ബിജെപി വിജയിച്ചത് ഇങ്ങനെ, ബാലക്കോട്ട് പറഞ്ഞാല്‍ രാജ്യദ്രോഹിയാകും

പോലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, 2015 ഒക്ടോബര്‍ 8 നാണ് കോടതി ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. വിചാരണയ്ക്കിടെ, പ്രോസിക്യൂഷന്‍ പരാതിക്കാരനടക്കം നാല് സാക്ഷികളെ വിസ്തരിച്ചു. പരാതിയില്‍ പറഞ്ഞ അതേ ആരോപണങ്ങളാണ് യുവതി തന്റെ സാക്ഷ്യപത്രത്തില്‍ ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങളെല്ലാം നിരന്തരമായി നിഷേധിച്ച പ്രതികള്‍ അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ചു. സ്വത്ത് തര്‍ക്കം കാരണമാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നതെന്നും അയാള്‍ വാദിക്കുകയും തനിക്ക് അനുകൂലമായി സാക്ഷ്യപ്പെടുത്താന്‍ സ്വന്തം സഹോദരിയെ വിളിക്കുകയും ചെയ്തു.

court-1569070

കേസ് കേട്ട മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വസുന്ധര ആസാദ് പ്രതിയുടെ പ്രവൃത്തി സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രസ്താവിച്ചു. പ്രതി അവകാശപ്പെട്ട സ്വത്ത് തര്‍ക്കത്തിന് തെളിവുകളൊന്നും കോടതി കണ്ടെത്തിയതുമില്ല. പിഴയോടൊപ്പം മൂന്ന് വര്‍ഷം വരെ തടവും പരമാവധി ശിക്ഷയും പ്രതിക്ക് ലഭിക്കാനാണ് സാധ്യത. കേസില്‍ അന്തിമ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും.

English summary
Now, show middle finger to woman sent you jail: Delhi high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X