മുബൈയില്‍ നിന്നും ഷിര്‍ദി ആശ്രമത്തിലേക്ക് വെറും 40 മിനിറ്റ്..ഷിര്‍ദി വിമാനത്താവളം ഉടന്‍ തുറക്കും..
ജൂലൈ അവസാനത്തോടെ ഉദ്ഘാടനം
മുംബൈ: സായിബാബ ഭക്തര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ മുംബൈയില്‍ നിന്നും വെറും 40 മിനിറ്റു കൊണ്ട് ഷിര്‍ദി സായിബാബ ആശ്രമത്തിലേക്ക് എത്താം. ഷിര്‍ദി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുക. നിലവില്‍ മുബൈയില്‍ നിന്നും സായിബാബ ആശ്രമത്തിലെത്താന്‍ റോഡുമാര്‍ഗ്ഗം 238 കിലോമീറ്റര്‍ സഞ്ചരിക്കണം.
ജൂലൈ അവസാനത്തോടെ അവസാനഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാക്കി വിമാനത്താവളം ഉദ്ഘാടന സജ്ജമാകുമെന്നാണ് അധികാരികള്‍ പറയുന്നത്. ഷിര്‍ദി ആശ്രമത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ആശ്രമ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് കരുതപ്പെടുന്നത്.

സായിബാബ സാന്സ്ഥന് ട്രസ്റ്റിന്റെ ഫണ്ടും വിമാനത്താവള നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. 340.54 കോടിയാണ് ആകെ നിര്‍മ്മാണച്ചെലവ്. ഇതില്‍ 45 കോടി സംഭാവന ചെയ്തത് ഷിര്‍ദി ട്രസ്റ്റാണ്. പുതിയ വിമാനത്താവളം മുംബൈ,ദില്ലി,ഹൈദരാബാദ് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും. മുംബൈയില്‍ നിന്നും ഷിര്‍ദിയിലേക്ക് നാലോ അഞ്ചോ വിമാനങ്ങള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications