കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുബൈയില്‍ നിന്നും ഷിര്‍ദി ആശ്രമത്തിലേക്ക് വെറും 40 മിനിറ്റ്..ഷിര്‍ദി വിമാനത്താവളം ഉടന്‍ തുറക്കും..

ജൂലൈ അവസാനത്തോടെ ഉദ്ഘാടനം

Google Oneindia Malayalam News

മുംബൈ: സായിബാബ ഭക്തര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ മുംബൈയില്‍ നിന്നും വെറും 40 മിനിറ്റു കൊണ്ട് ഷിര്‍ദി സായിബാബ ആശ്രമത്തിലേക്ക് എത്താം. ഷിര്‍ദി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുക. നിലവില്‍ മുബൈയില്‍ നിന്നും സായിബാബ ആശ്രമത്തിലെത്താന്‍ റോഡുമാര്‍ഗ്ഗം 238 കിലോമീറ്റര്‍ സഞ്ചരിക്കണം.

ജൂലൈ അവസാനത്തോടെ അവസാനഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാക്കി വിമാനത്താവളം ഉദ്ഘാടന സജ്ജമാകുമെന്നാണ് അധികാരികള്‍ പറയുന്നത്. ഷിര്‍ദി ആശ്രമത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ആശ്രമ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് കരുതപ്പെടുന്നത്.

ജനനേന്ദ്രിയം മുറിച്ചത് യുവതിയോ, മറ്റാരോളോ ? ആ സത്യം തെളിയിക്കാന്‍ സിബിഐ വരില്ല!!ജനനേന്ദ്രിയം മുറിച്ചത് യുവതിയോ, മറ്റാരോളോ ? ആ സത്യം തെളിയിക്കാന്‍ സിബിഐ വരില്ല!!

shirdi-airport-22-1498127938.jpg -Properties

പ്രൊഫൈല്‍ ചിത്രം മറ്റുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനാകില്ല!!!ഫേസ്ബുക്കില്‍ പുതിയ മാറ്റങ്ങള്‍!!!പ്രൊഫൈല്‍ ചിത്രം മറ്റുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനാകില്ല!!!ഫേസ്ബുക്കില്‍ പുതിയ മാറ്റങ്ങള്‍!!!

സായിബാബ സാന്‍സ്ഥന്‍ ട്രസ്റ്റിന്റെ ഫണ്ടും വിമാനത്താവള നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. 340.54 കോടിയാണ് ആകെ നിര്‍മ്മാണച്ചെലവ്. ഇതില്‍ 45 കോടി സംഭാവന ചെയ്തത് ഷിര്‍ദി ട്രസ്റ്റാണ്. പുതിയ വിമാനത്താവളം മുംബൈ,ദില്ലി,ഹൈദരാബാദ് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും. മുംബൈയില്‍ നിന്നും ഷിര്‍ദിയിലേക്ക് നാലോ അഞ്ചോ വിമാനങ്ങള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Now travel from Mumbai to Shirdi temple town in 40 minutse as Shirdi Airport is opening soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X