കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാവല്‍ ഇന്‍ഷുറന്‍സ് ഇനി മുതല്‍ ഓപ്ഷണല്‍.... ഓരോ ഉപഭോക്താവില്‍ നിന്നും ഒരു രൂപ ഈടാക്കും

Google Oneindia Malayalam News

ചെന്നൈ: റെയില്‍വേ അപകടങ്ങളുടെ പേരില്‍ യാത്രക്കാര്‍ക്കുള്ള പരിരക്ഷയ്ക്കായി കൊണ്ടുവന്ന ട്രാവല്‍ ഇന്‍ഷുറന്‍സില്‍ പരിഷ്‌കാരങ്ങളുമായി റെയില്‍വേ. ഇത് ഓപ്ഷനലായി മാറ്റിയിരിക്കുകയാണ് റെയില്‍വേ. വേണ്ടവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങില്‍ യെസ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പണി ഈടാക്കുന്ന രീതിയിലേക്കാണ് ഇത് മാറുന്നത്. നേരത്തെ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമായിരുന്നു ഇത്. ഇന്‍ഷുറന്‍സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യാതെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഐആര്‍സിടിസി പോര്‍ട്ടലില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യമുള്ളത്. അതേസമയം സൗജന്യമായി ചെയ്തിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ഇനി മുതല്‍ പണം ഈടാക്കുകയും ചെയ്യും.

1

ഒരുരൂപയാണ് ഇതിനായി ഈടാക്കുക. ഒരു ടിക്കറ്റില്‍ നാലുപേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ നാലുരൂപ ഈടാക്കും. അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും ട്രാവല്‍ ഇന്‍ഷുറന്‍സിന് അര്‍ഹരാണ്. നേരത്തെ 2016 സെപ്റ്റംബറിലാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് റെയില്‍വേ പ്രഖ്യാപിച്ചത്. മരണം സംഭവിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഏഴര ലക്ഷവും രണ്ടു ലക്ഷം രൂപവരെയുള്ള ആശുപത്രി ചെലവുകളും വഹിക്കുക എന്നതാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. തുടക്കത്തില്‍ ഓപ്ഷനലായിരുന്നു ഈ പദ്ധതി. നവംബര്‍ ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കുകയായിരുന്നു. അതേസമയം പുതിയ നിയമ പ്രകാരം വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് ടിക്കറ്റ് ലഭിച്ചവര്‍ക്കും പരിരക്ഷ ലഭിക്കും.

ഭാരത് ബന്ദിനിടെ പുറത്തുവരുന്നത് മാരക കെമിക്കലുകള്‍... സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടിവരുംഭാരത് ബന്ദിനിടെ പുറത്തുവരുന്നത് മാരക കെമിക്കലുകള്‍... സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടിവരും

പതറാതെ കുതിക്കുന്ന ഖത്തര്‍; രാജ്യത്ത് റെക്കോര്‍ഡ് നിക്ഷേപം, നേട്ടം മലയാളികള്‍ക്കും, നികുതിയിളവ്പതറാതെ കുതിക്കുന്ന ഖത്തര്‍; രാജ്യത്ത് റെക്കോര്‍ഡ് നിക്ഷേപം, നേട്ടം മലയാളികള്‍ക്കും, നികുതിയിളവ്

English summary
now travel insurance is optional
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X