കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം ആണവ നിലയത്തിൽ സൈബർ ആക്രമണം നടന്നതായി സ്ഥിരീകരണം; വിദഗ്ധ പരിശോധന നടന്നു

Google Oneindia Malayalam News

ദില്ലി: കൂടംകുളം ആണവ നിലയത്തിൽ സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് നൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ. ആണവ പ്ലാന്റിൽ സൈബർ ആക്രമണം ഉണ്ടായെന്ന റിപ്പോർട്ടുകൾ നേരത്തെ അധികൃതർ തള്ളിയിരുന്നു. സെപ്റ്റംബർ നാലിനാണ് കംപ്യൂട്ടറിൽ വൈറസ് ബാധ കണ്ടെത്തിയത്. ഉടൻ തന്നെ ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജി വിദഗ്ധർ അന്വേഷണം നടത്തിയെന്നും എൻപിസിഐഎൽ അസോസിയേറ്റ് ഡയറക്ടർ എ കെ നേമ വ്യക്തമാക്കി.

ഇല്ലാത്ത ക്യാന്‍സറിന്‍റെ പേരില്‍ പണപ്പിരിവ്; വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരിഇല്ലാത്ത ക്യാന്‍സറിന്‍റെ പേരില്‍ പണപ്പിരിവ്; വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരി

അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറിലാണ് വൈറസ് ആക്രമണം ഉണ്ടായതെന്നും ഇത് പ്രധാന കംപ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടതല്ലെന്നും എകെ നേമ വ്യക്തമാക്കി. നെറ്റ് വർക്കുകൾ തുടർച്ചയായി നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

koodamkulam

ഒരു മൾട്ടി നാഷണൽ ഐടി കമ്പനിയാണ് സൈബർ ആക്രമണം തിരിച്ചറിയുകയും നാഷണൽ സൈബർ സെക്യൂരിറ്റി കൗൺസിലിന് മുന്നറിയിപ്പ് നൽകുകയും ചെയ്തത്. കൂടംകുളം ആണവ പ്ലാന്റ് ശൃംഖലയുടെ ഡി ട്രാക്ക് റാറ്റിൽ വൈറസ് ആക്രമണമുണ്ടായി എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുഖൽ പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ തെറ്റാണെന്ന് പ്ലാന്റ് ട്രെയിനുംഗ് സുപ്രണ്ടും ഇൻഫർമേഷൻ ഓഫീസറുമായ ആർ രാംദാസ് വാർത്താ കുറിപ്പിൽ വ്യക്തമാക്കുകയായിരുന്നു.

English summary
NCPIL confirmed presence of malware in Koodamkulam power plant computer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X