കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ ഫലം വരും മുന്‍പേ വന്‍ ട്വിസ്റ്റ്! ബിജെപിക്ക് എട്ടിന്‍റെ പണി!! എന്‍പിഎഫ് മുന്നണി വിട്ടു

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്ക് എട്ടിന്‍റെ പണി!! എന്‍പിഎഫ് മുന്നണി വിട്ടു | #NPF #NDA | Oneindia Malayalam

ഇംഫാല്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ വലിയ വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. ദേശീയ പൗരത്വ ബില്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കം മേഖലയില്‍ ഉണ്ടാക്കാനിടയുള്ള തിരിച്ചടിയില്‍ ബിജെപിക്ക് ആശങ്കയുണ്ട്. അതിനിടെ ബിജെപിക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് സഖ്യകക്ഷിയായ എന്‍പിഎഫിന്‍റെ നീക്കം. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം എന്‍പിഎഫ് മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ബിജെപിയുമായുള്ള 15 വര്‍ഷത്തെ ബന്ധമാണ് എന്‍പിഎഫ് അവസാനിപ്പിച്ചത്.

<strong>8 ലക്ഷം രൂപയ്ക്ക് മോദിയുടെ താത്പര്യ പ്രകാരം പണിത രുദ്രാ ഗുഹ.. 'റെഡ് കാര്‍പ്പറ്റ്' വാക്കിനും പരിഹാസം</strong>8 ലക്ഷം രൂപയ്ക്ക് മോദിയുടെ താത്പര്യ പ്രകാരം പണിത രുദ്രാ ഗുഹ.. 'റെഡ് കാര്‍പ്പറ്റ്' വാക്കിനും പരിഹാസം

സഖ്യം തുടരണോ എന്നത് സംബന്ധിച്ച് പ്രത്യേക യോഗം ചേര്‍ന്നതിന് ശേഷമാണ് എന്‍പിഎഫിന്റെ നീക്കം. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് സഖ്യകക്ഷിയുടെ പിന്‍മാറ്റം കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ കുതിപ്പാണ് ബിജെപി നടത്തിയത്. അസം, അരുണാചല്‍ പ്രദേശ്, സിക്കിം, മണിപ്പൂര്‍, നാഗാലാന്‍റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ദേശീയ പൗരത്വ ബില്‍ അവതരിപ്പിക്കാനുള്ള നീക്കം വലിയ തിരിച്ചടിയാണ് ബിജെപിക്ക് സമ്മാനിച്ചത്.

 വ്യാപക അമര്‍ഷം

വ്യാപക അമര്‍ഷം

ബിജെപിക്കെതിരെ മേഖലയില്‍ വ്യാപകമായ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിനിടെ പല സഖ്യകക്ഷികളും ബിജെപിക്കെതിരെ വാളെടുത്തു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അമിത് ഷാ ഇടപെട്ടതോടെ സഖ്യകക്ഷികളില്‍ പലരും താത്കാലികമായി അടങ്ങി.

 ബന്ധം ഉപേക്ഷിച്ചു

ബന്ധം ഉപേക്ഷിച്ചു

അതിനിടെയാണ് മണിപ്പൂരില്‍ സഖ്യകക്ഷിയായ എന്‍പിഎഫ് ബിജെപി ബന്ധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നിയമസഭയില്‍ നിന്ന് എംഎല്‍എമാരെ പിന്‍വലിക്കുമെന്നും എന്‍പിഎഫ് വ്യക്തമാക്കി.

 നാല് എംഎല്‍എമാര്‍

നാല് എംഎല്‍എമാര്‍

നാല് എംഎല്‍എമാരെ പിന്‍വലിക്കാനാണ് തിരുമാനമെന്ന് എന്‍പിഎഫ് നേതാവ് ടിആര്‍ സീലിയാങ്ങ് ട്വിറ്ററില്‍ കുറിച്ചു.എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷമാണ് തിരുമാനം കൈക്കൊണ്ടതെന്നും സീലിയാങ്ങ് വ്യക്തമാക്കി. ബിജെപി വല്ല്യേട്ടന്‍ മനോഭാവം പുലര്‍ത്തുകയാണെന്നും സഖ്യകക്ഷിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

 പരിഗണന ഇല്ല

പരിഗണന ഇല്ല

സഖ്യകക്ഷി അംഗങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ പോലും ബിജെപി തയ്യാറായിട്ടില്ലെന്ന് എന്‍പിഎഫ് സംസ്ഥാന അധ്യക്ഷന്‍ അവാന്‍ഗോ നെവാമി പറഞ്ഞു. സഖ്യകക്ഷികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ നിന്നും ബിജെപി പിന്നോട്ട് പോയെന്നും അവാന്‍ഗോ നെവാമി ആരോപിച്ചു.

 നാല് എംഎല്‍എമാര്‍

നാല് എംഎല്‍എമാര്‍

60 അംഗ നിയമസഭയില്‍ എന്‍പിഎഫിന് 4 എംഎല്‍എമാരാണ് ഉള്ളത്. അതേസമയം എന്‍പിഎഫ് പിന്തുണ പിന്‍വലിച്ചാലും അത് ബിജെപി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. ബിജെപിക്ക് മാത്രം നിയമസഭയില്‍ 29 എംഎല്‍എമാരാണ് ഉള്ളത്.

 പിന്തുണ ഇങ്ങനെ

പിന്തുണ ഇങ്ങനെ

നാല് എംഎല്‍എമാരുള്ള എന്‍പിപി, ഓരോ എംഎല്‍എമാര്‍ വീതമുള്ള എല്‍ജെപി, എഐടിസി എന്നീ കക്ഷികളുടേയും ഒരു സ്വതന്ത്രന്‍റേയും പിന്തുണ ബിജെപി സര്‍ക്കാരിനുണ്ട്. അതേസമയം എന്‍പിഎഫിന്‍റെ ആരോപണങ്ങളെ ബിജെപി തള്ളി. സര്‍ക്കാര്‍ രൂപീകരണ വേളയില്‍ തങ്ങള്‍ക്ക് മന്ത്രി പദം വേണ്ടെന്നായിരുന്നു എന്‍പിഎഫ് പറഞ്ഞത്.

 തള്ളി ബിജെപി

തള്ളി ബിജെപി

അതേസമയം ഇപ്പോള്‍ മന്ത്രിപദം അടക്കമുള്ള പല ആവശ്യങ്ങളാണ് എന്‍പിഎഫ് ഉയര്‍ത്തുന്നതെന്നും ബിജെപി വക്താവ് സിഎച്ച് ബിജോയ് പറഞ്ഞു. എന്‍പിഎഫ് അംഗമായ ലോഷോ ദിഗോ മന്ത്രിയാണെന്നും ബിജോയ് ചൂണ്ടിക്കാട്ടി.അതേസമയം എന്‍പിഎഫിന്‍റെ നീക്കത്തില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് കോണ്‍ഗ്രസ്.

 കോണ്‍ഗ്രസിന്

കോണ്‍ഗ്രസിന്

2017 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസിന്‍റെ 28 അംഗങ്ങള്‍ വിജയിച്ചിരുന്നു. എന്നാല്‍ എട്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ബിജെപിയുടെ അംഗബലം 21 ല്‍ നിന്ന് 29ആയി.

 പരാജയം ഉറപ്പിച്ചു

പരാജയം ഉറപ്പിച്ചു

ഏഴാം ഘട്ട തിരഞ്ഞെടുപ്പിനിടെയുള്ള സഖ്യകക്ഷികളുടെ കൂടുമാറ്റം തങ്ങള്‍ക്ക് ഗുണകരമായേക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. ലോക്സഭ ഫലം വരും മുന്‍പ് തന്നെ ബിജെപിയുടെ പരാജയം ഉറപ്പാക്കിയെന്നതിന്‍റെ സൂചനയാണ് ഇത്തരം നീക്കങ്ങളെന്നും കോണ്‍ഗ്രസ് പറയുന്നു.

English summary
npf withdraws support for bjp in manipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X