സര്‍വീസ് ചാര്‍ജ് കൊടുക്കാന്‍ മടിയോ? ഹോട്ടലിലേക്കു വരേണ്ടെന്ന് !!!
സര്‍വീസ് ചാര്‍ജ് വിഷയത്തില്‍ കേന്ദ്രത്തിന് റെസ്റ്റോറന്‍റ് ദേശീയ അസോസിയേഷന്‍റെ ശക്തമായ മറുപടി
ദില്ലി: സര്‍വീസ് തൃപ്തികരമല്ലെങ്കില്‍ ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് കൊടുക്കേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരേ ഹോട്ടലുടമകളുടെ ചുട്ട മറുപടി. സര്‍വീസ് ചാര്‍ജ് കൊടുക്കാത്തവര്‍ ഭക്ഷണവും കഴിക്കാന്‍ വരേണ്ടെന്നാണ് ദേശീയ റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) തുറന്നടിച്ചത്. ഇതോടെ ഇതു സര്‍ക്കാരും ഹോട്ടലുടമകളും തമ്മിലുള്ള അങ്കത്തിനു തുടക്കമിട്ടുകഴിഞ്ഞു.
തിങ്കളാഴ്ചയാണ് ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഹോട്ടലുകളില്‍ ഇത് എഴുതി പ്രദര്‍ശിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്കു ഉപഭോക്തൃകാര്യ മന്ത്രാലയം നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം സര്‍വീസ് ചാര്‍ജ് കൊടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള വിവേചനാധികാരം കസ്റ്റമര്‍ക്കുണ്ടെന്നു എന്‍ആര്‍എഐ വ്യക്തമാക്കി.

ഹോട്ടലുകള്‍ മാത്രമല്ല സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതെന്ന് എന്‍ആര്‍എഐ ചൂണ്ടിക്കാട്ടി. സര്‍വീസ് ചാര്‍ജെന്നത് എല്ലായിടത്തും അംഗീകരിക്കപ്പെട്ട കാര്യമാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പോലും ഇതുണ്ടെന്നും എന്‍ആര്‍എഐ വാദിച്ചു.

ഉപഭോക്താവിന്റെ അനുമതിയില്ലാതെ പണം ഈടാക്കിയാല്‍ പിഴ ലഭിക്കുമെന്ന ഉപഭോക്തൃ സംരക്ഷണനിയമം അനുസരിച്ചു തന്നെയാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍ആര്‍എഐ പ്രസിഡന്റ് റിയാസ് അംലാനി വ്യക്തമാക്കി. അതുകൊണ്ടു തന്നെ നിയമവിരുദ്ധമായി ഒന്നും തങ്ങള്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ ഹോട്ടലുകളും സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും ചില ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് കൊടുക്കാന്‍ തയ്യാറാണോയെന്ന് കസ്റ്റമറോട് ചോദിക്കാറുണ്ടെന്നും അംലാനി വ്യക്തമാക്കി.

നിരവധി പരാതികള്‍ ഉയര്‍ന്നു വന്നതിനെത്തുടര്‍ന്നാണ് ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടത് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം തീരുമാനമെടുത്തത്. ഭക്ഷണത്തിന്റെ അഞ്ചു മുതല്‍ 20 ശതമാനം വരെ സര്‍വീസ് ചാര്‍ജായി പല ഹോട്ടലുകളും ഈടാക്കുന്നുണ്ടെന്നും പലരും ആരോപിച്ചിരുന്നു.












Click it and Unblock the Notifications