കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സി ബില്ലിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം, പക്ഷേ.... മമത ബാനര്‍ജി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: എന്‍ആര്‍സി ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പ്രശ്‌നങ്ങളില്ലെന്ന് മമതാ ബാനര്‍ജി. പൗരത്വ ഭേദഗതി ബില്ലും എന്‍ആര്‍സിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. അതേസമയം ബില്ലിനെ ഇപ്പോഴത്തെ രീതിയില്‍ തുറന്ന് എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു. ബില്‍ ഒരു വിഭാഗത്തെ മാത്രം അകറ്റി നിര്‍ത്തുന്നതാണെന്നും, ആ രീതിയെ ഞാനും തൃണമൂല്‍ കോണ്‍ഗ്രസും എതിരാണെന്നും മമത പറഞ്ഞു.

1

അതേസമയം ബിജെപി പൗരത്വം എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കാന്‍ തീരുമാനിച്ചാല്‍, രണ്ട് കൈയ്യും നീട്ടി ആ ബില്ലിനെ സ്വാഗതം ചെയ്യും. എന്നാല്‍ മതത്തിന്റെ പേരില്‍ നിങ്ങള്‍ അതിനെ തരംതിരിക്കുകയാണെങ്കില്‍ അതിനെതിരെ ഞങ്ങള്‍ പോരാടുമെന്നും മമത പറഞ്ഞു. ബിജെപി കൊണ്ടുവന്ന പൗരത്വ ബില്‍ മുസ്ലീം വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ ഒന്നടങ്കം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

എന്‍ആര്‍സി ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി നേരത്തെ തന്നെ പറഞ്ഞിരുന്നു. ബിജെപിക്കെതിരെ അവര്‍ വ്യാപക പ്രചാരണവും നടത്തിയിരുന്നു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇതിന്റെ നേട്ടം തൃണമൂലിന് ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം പൗരത്വ ബില്‍ ഇപ്പോള്‍ വീണ്ടും കൊണ്ടുവരുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്നും മമത ആരോപിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ബില്ലിനെ പിന്തുണയ്ക്കരുതെന്നും മമത ആഹ്വാനം ചെയ്തിട്ടുണ്ട്. ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജെയിന്‍, ബുദ്ധ മതം, പാര്‍സികള്‍ എന്നിവര്‍ക്ക് പൗരത്വം ഉറപ്പാക്കുന്നതാണ് ബില്‍. എന്നാല്‍ ബില്ലില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയിരുന്നു. ബംഗാളില്‍ ഇത് വലിയ രാഷ്ട്രീയ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.

 ബേഠി ബച്ചാവോയ്ക്ക് പകരം ഭാരത് ബച്ചാവോ... ബിജെപിയെ പൂട്ടാന്‍ പ്രിയങ്കയുടെ പടയൊരുക്കം!! ബേഠി ബച്ചാവോയ്ക്ക് പകരം ഭാരത് ബച്ചാവോ... ബിജെപിയെ പൂട്ടാന്‍ പ്രിയങ്കയുടെ പടയൊരുക്കം!!

English summary
nrc against muslim community says mamata banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X