കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ തൂത്തുവാരി തൃണമൂല്‍; ബിജെപി കോട്ട തകര്‍ത്ത് മമതയുടെ മുന്നേറ്റം, കാരണം കണ്ടെത്തി ബിജെപി

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തി പകര്‍ന്ന് ഉപതിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടി. ബിജെപിയുടെ ഒരു സീറ്റും കോണ്‍ഗ്രസിന്റെ ഒരു സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബിജെപിയും മമതാ ബാനര്‍ജിയും നേരിട്ട് ഏറ്റുമുട്ടിയ പ്രചാരണമായിരുന്നു മൂന്നിടത്തും.

കാളിയഗഞ്ച്, ഖരഗ്പൂര്‍, കരീംപൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്ന് മല്‍സരിച്ചിട്ടും പരാജയപ്പെട്ടു. കാളിയഗഞ്ചില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. തോല്‍വിക്ക് കാരണം ജനങ്ങളിലുണ്ടായ ഭീതിയാണെന്ന് ബിജെപി സ്ഥാനാര്‍ഥി പറഞ്ഞു....

 മമതക്ക് സന്തോഷ വാര്‍ത്ത

മമതക്ക് സന്തോഷ വാര്‍ത്ത

മമതാ ബാനര്‍ജിക്ക് സന്തോഷ വാര്‍ത്തയാണ് ഉപതിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. കാളിയഗഞ്ചിലും ഖരഗ്പൂരിലും ആദ്യമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കുന്നത്. ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) പ്രധാന ചര്‍ച്ചയായ ഉപതിരഞ്ഞെടുപ്പാണ് ബംഗാളില്‍ നടന്നത്.

 ബിജെപിയുടെ വിലയിരുത്തല്‍

ബിജെപിയുടെ വിലയിരുത്തല്‍

രാജ്‌ബോന്‍ഷി സമുദായം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് താന്‍ പറയുന്നില്ലെന്ന് കാളിയഗഞ്ചില്‍ പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥി കമല്‍ ചന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ന്യൂനപക്ഷം തൃണമൂലിന് വോട്ട് ചെയ്തു. എന്‍ആര്‍സിയാണ് തന്റെ പരാജയത്തിന് കാരണം. എന്‍ആര്‍സി ജനങ്ങളില്‍ ഭീതിപരത്തിയിട്ടുണ്ടെന്നും കമല്‍ ചന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

ജനം തെറ്റിദ്ധരിച്ചു

ജനം തെറ്റിദ്ധരിച്ചു

അസമിലെ എന്‍ആര്‍സിയും ബംഗാളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍ആര്‍സിയും വ്യത്യസ്തമാണ്. ഇക്കാര്യം വോട്ടര്‍മാരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടു. കേന്ദ്രസര്‍ക്കാരാണ് എന്‍ആര്‍സി നടപ്പാക്കുന്നത്. ബിജെപിയല്ല. എല്ലാത്തിനും പിന്നില്‍ ബിജെപിയാണെന്ന് ജനം തെറ്റിദ്ധരിച്ചുവെന്നും കമല്‍ ചന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

മമതയില്‍ ജനം വിശ്വാസമര്‍പ്പിച്ചു

മമതയില്‍ ജനം വിശ്വാസമര്‍പ്പിച്ചു

കാളിയഗഞ്ചില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേബ് സിന്‍ഹയാണ് ജയിച്ചത്. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം മമത ബാനര്‍ജിയില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. മമതയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപിയെ സിറ്റിങ് മണ്ഡലമായ കാളിയഗഞ്ചില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്വേഷ രാഷ്ട്രീയം തള്ളി

വിദ്വേഷ രാഷ്ട്രീയം തള്ളി

ബിജെപിയെ ബംഗാളിലെ ജനങ്ങള്‍ തള്ളിയിരിക്കുകയാണെന്ന് തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി അഭിപ്രായപ്പെട്ടു. വിദ്വേഷത്തിന്റെ രാഷ്ട്രീയം ബംഗാളില്‍ വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാളിയഗഞ്ച് ഉള്‍പ്പെടുന്ന റായ്ഗഞ്ച് മണ്ഡലത്തില്‍ ബിജെപി മികച്ച വിജയം നേടിയിരുന്നു.

മാസങ്ങള്‍ക്കിടെ വോട്ടില്‍ വന്‍ കുറവ്

മാസങ്ങള്‍ക്കിടെ വോട്ടില്‍ വന്‍ കുറവ്

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ജയിച്ച മേദിനിപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ഖരഗ്പൂര്‍ നിയമസഭാ മണ്ഡലം. ഇവിടെയും ബിജെപിക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ബിജെപിക്ക് വന്‍തോതില്‍ വോട്ട് കുറയുകയാണ് ചെയ്തിരിക്കുന്നത്.

ആശ്ചര്യപ്പെടുത്തുന്ന മുന്നേറ്റം

ആശ്ചര്യപ്പെടുത്തുന്ന മുന്നേറ്റം

കാളിയഗഞ്ചും കരഗ്പൂരും നേരത്തെ കോണ്‍ഗ്രസിന്റെ കേന്ദ്രമായിരുന്നു. അടുത്തിടെയാണ് ബിജെപി ഇവിടെ വന്‍ മുന്നേറ്റം നടത്തിയത്. എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പോടെ രണ്ടു മണ്ഡലങ്ങളും തൃണമൂല്‍ പിടിച്ചിരിക്കുകയാണ്. ബിജെപിയെ ആശ്ചര്യപ്പെടുത്തുന്ന മുന്നേറ്റമാണ് തൃണമൂല്‍ നടത്തിയത്.

 ആറ് മാസം പിന്നിടുമ്പോള്‍...

ആറ് മാസം പിന്നിടുമ്പോള്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് ബംഗാള്‍. ആറ് മാസം പിന്നിടുമ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പക്ഷേ, ബിജെപി പരാജയപ്പെട്ടിരിക്കുന്നു. കരീംപൂര്‍ തൃണമൂലിന്റെ സിറ്റിങ് മണ്ഡലമാണ്. എന്നാല്‍ കാളിയഗഞ്ചും ഖരഗ്പൂര്‍ സദറും തൃണമൂല്‍ പിടിച്ചെടുത്തത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

ചരിത്രമാണ് ഖരഗ്പൂരിലെ ജയം

ചരിത്രമാണ് ഖരഗ്പൂരിലെ ജയം

കാളിയഗഞ്ച് കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ്. ഖരഗ്പൂര്‍ സദര്‍ ബിജെപിയുടെയും. ഖരഗ്പൂര്‍ സദറില്‍ ഇന്നുവരെ ഭരണകക്ഷി ജയിച്ചിട്ടില്ല. ഈ ചരിത്രമാണ് തൃണമൂല്‍ മാറ്റിമറിച്ചത്. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ബംഗാളില്‍. എന്‍ആര്‍സിയാണ് ബിജെപിയുടെ ആയുധം. ഇതിനെതിരായ പോരാട്ടമാണ് മമത നടത്തുന്നത്.

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി; ആദ്യം 25 ലക്ഷം, വീണ്ടും 20 ലക്ഷം, ഓഡിയോ ക്ലിപ്പ് പുറത്ത്നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി; ആദ്യം 25 ലക്ഷം, വീണ്ടും 20 ലക്ഷം, ഓഡിയോ ക്ലിപ്പ് പുറത്ത്

മലപ്പുറം അധ്യാപികയുടെ പീഡനം; 'നഗ്നദൃശ്യങ്ങള്‍' അറിഞ്ഞത് പാകിസ്താനില്‍ നിന്ന്, ലുക്ക് ഔട്ട് നോട്ടീസ്മലപ്പുറം അധ്യാപികയുടെ പീഡനം; 'നഗ്നദൃശ്യങ്ങള്‍' അറിഞ്ഞത് പാകിസ്താനില്‍ നിന്ന്, ലുക്ക് ഔട്ട് നോട്ടീസ്

English summary
NRC Behind TMC's Victory in Bengal Bypolls; BJP Candidate says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X