
എന്‍ആര്‍സി രാജ്യം മുഴുവന്‍ നടപ്പാക്കാൻ തിരുമാനിച്ചിട്ടില്ല; രാജ്യസഭയില്‍ ആഭ്യന്തര മന്ത്രാലയം
ദില്ലി; രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ആണ് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകിയത്. രാജ്യ വ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
നിലവില്‍ അസമില്‍ മാത്രമാണ് എന്‍ആര്‍സി നടപ്പാക്കിയിരിക്കുന്നത്. അന്തിമ എൻആർസി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മൊത്തം 3,30,27,661 അപേക്ഷകരിൽ 19.06 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. അതിനിടെപൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവയിലെ വകുപ്പുകൾ പ്രകാരം തടവറകൾ സ് ഥാപിക്കാനാകില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി കേന്ദ്രസർക്കാർ രാജ്യസഭയിൽ അറിയിച്ചു.
ശബരിമല: സീതാറാം യെച്ചൂരിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: കെ സുരേന്ദ്രൻ
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാർപ്പിക്കാൻ സംസ് ഥാന സർക്കാറുകളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് തടവറകൾ സ് ഥാപിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. സിഎഎയ്ക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു രാജ്യത്ത് ഉയർന്ന് വന്നത്. അതേസമയം നിയമം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്.
പുതുച്ചേരിയിൽ കോൺഗ്രസ് തകർന്നടിയും, ബിജെപി സഖ്യം അധികാരത്തിലേക്ക്, ഏഷ്യാനെറ്റ്-സിഫോര്‍ സര്‍വ്വേ
ശബരിമല: സീതാറാം യെച്ചൂരിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: കെ സുരേന്ദ്രൻ
ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍