കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പട്ടിക ദക്ഷിണേന്ത്യയിലേക്ക്; ആദ്യം കര്‍ണാടകത്തില്‍, കണക്കെടുപ്പ് തുടങ്ങിയെന്ന് മന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: അസമിന് പിന്നാലെ കര്‍ണാടകത്തിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരിന്റെ നീക്കം. അസമിലെ ബിജെപി സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി വരെയുള്ള വ്യവഹാരങ്ങളിലെത്തിയിരിക്കെയാണ് കര്‍ണാടകത്തില്‍ കണക്കെടുപ്പ് നടത്താനുള്ള നീക്കം. കുടിയേറ്റക്കാരുടെ കണക്കെടുക്കാന്‍ ആരംഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച ശേഷം എന്‍ആര്‍സി നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തി കടന്നെത്തിയവര്‍ കര്‍ണാടകത്തിലുണ്ടെന്നാണ് മന്ത്രി പറയുന്നത്. ഒരാഴ്ചയ്ക്കകം സുപ്രധാന തീരുമാനം കര്‍ണാടക സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദക്ഷിണേന്ത്യയില്‍ ആദ്യമായിട്ടാണ് എന്‍ആര്‍സി നടപ്പാക്കാന്‍ പോകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 കണക്ക് ശേഖരിക്കുന്നു

കണക്ക് ശേഖരിക്കുന്നു

കര്‍ണാടകത്തില്‍ കുടിയേറി താമസിക്കുന്നവരുടെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തില്‍ തയ്യാറാക്കും. ഇതിന് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും ബൊമ്മയ് പറഞ്ഞു.

ഒരാഴ്ചക്കകം നിര്‍ണായകമായ തീരുമാനം

ഒരാഴ്ചക്കകം നിര്‍ണായകമായ തീരുമാനം

അതിര്‍ത്തി കടന്ന് ചിലര്‍ കര്‍ണാടകത്തില്‍ എത്തുകയും താമസമാക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ചിലര്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെയുക്കും. ഒരാഴ്ചക്കകം നിര്‍ണായകമായ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് യോഗങ്ങള്‍ ചേര്‍ന്നു

രണ്ട് യോഗങ്ങള്‍ ചേര്‍ന്നു

കര്‍ണടാകത്തിന് പുറത്ത് നിന്നെത്തിയവരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ഇതര സംസ്ഥാനക്കാരെയും വിദേശികളെയുമെല്ലാം ഉള്‍പ്പെടുത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തര വകുപ്പ് രണ്ട് യോഗങ്ങള്‍ ചേര്‍ന്നുവെന്ന് കഴിഞ്ഞദിവസം ബസവരാജ് ബൊമ്മയ് പറഞ്ഞിരുന്നു.

പ്രത്യേക ജയില്‍

പ്രത്യേക ജയില്‍

വിദേശികളാണെന്ന് ബോധ്യമാകുന്നവരെ താമസിക്കാന്‍ പ്രത്യേക ജയില്‍ തയ്യാറാക്കുന്നുണ്ട്. ബെംഗളൂരുവില്‍ ഒരു ജയില്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. മറ്റു ചില സംസ്ഥാനങ്ങളിലും തടവറകള്‍ ഒരുങ്ങുന്നുണ്ട്.

പ്രതിപക്ഷം രംഗത്ത്

പ്രതിപക്ഷം രംഗത്ത്

അതേസമയം, സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന് കര്‍ണാടകത്തിലെ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. പ്രളയം കര്‍ണാടകയ്ക്ക് വന്‍ ദുരിതമാണ് സമ്മാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും ജെഡിഎസ് ആരോപിച്ചു.

 ഇരകള്‍ക്ക് ആശ്വാസമെത്തിക്കൂ

ഇരകള്‍ക്ക് ആശ്വാസമെത്തിക്കൂ

കര്‍ണാടകയുടെ ആഭ്യന്തര മന്ത്രി പ്രളയ ഇരകള്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ ശ്രദ്ധ കൊടുക്കണം. എന്‍ആര്‍സി ഏറെ ചര്‍ച്ച ചെയ്യേണ്ട ദേശീയ വിഷയമാണെന്നും ജെഡിഎസ് വക്താവ് തന്‍വീര്‍ അഹമ്മദ് പറഞ്ഞു. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കാത്ത സര്‍ക്കാര്‍ ജനശ്രദ്ധ വഴിതിരിച്ചുവിടുകയാണെന്നും തന്‍വീര്‍ കുറ്റപ്പെടുത്തി.

 അസമിലെ അവസ്ഥ

അസമിലെ അവസ്ഥ

രാജ്യത്ത് അസമില്‍ മാത്രമാണ് എന്‍ആര്‍സി നടപ്പാക്കിയത്. ആദ്യം തയ്യാറാക്കിയ പട്ടികയില്‍ 40 ലക്ഷം പേര്‍ പുറത്തായിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് പട്ടിക പുതുക്കി. ആഗസ്റ്റ് 31ന് പുതിയ പട്ടിക പുറത്തുവിട്ടപ്പോഴും 19 ലക്ഷം പേര്‍ പുറത്താണ്.

വിദേശകളായി കണക്കാക്കും

വിദേശകളായി കണക്കാക്കും

എന്‍ആര്‍സിയില്‍ പെടാത്തവരെ വിദേശകളായി കണക്കാക്കും. ഇവര്‍ക്ക് മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അസമില്‍ ഒരുക്കിയിട്ടുണ്ട്. രേഖ കാണിക്കാന്‍ സാധിക്കാത്തവരെ നാടുകടത്തില്ല. പകരം പ്രത്യേക തടവറകളിലേക്ക് മാറ്റും.

ബിജെപി ഘടകം എതിര്

ബിജെപി ഘടകം എതിര്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ആര്‍സിയില്‍ പെടാത്തവരെ താമസിപ്പിക്കാന്‍ പ്രത്യേക തടവറകള്‍ ഒരുക്കുന്നുണ്ട്. അസമിലും മഹാരാഷ്ട്രയിലും കര്‍ണാടകത്തിലുമാണ് തടവറകള്‍ നിര്‍മിക്കുക എന്നാണ് വിവരം. എന്നാല്‍ അസമിലെ എന്‍ആര്‍സിക്കെതിരെ അവിടെയുള്ള ബിജെപി ഘടകം തന്നെ രംഗത്തുവന്നിട്ടുണ്ട്.

ബംഗാളില്‍ വിവാദം

ബംഗാളില്‍ വിവാദം

പശ്ചിമ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാട് എടുത്തതിന് പിന്നാലെയാണ് അമിത് ഷാ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

മുസ്ലിംകള്‍ ഒഴികെയുള്ളവര്‍

മുസ്ലിംകള്‍ ഒഴികെയുള്ളവര്‍

വിഷയത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ബംഗാളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പുറത്താക്കപ്പെടുമെന്ന് മമത കള്ളം പ്രചരിപ്പിക്കുകയാണ്. എന്നാല്‍ ഹിന്ദുക്കള്‍, സിഖ്, ജെയ്ന്‍, ബുദ്ധര്‍, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ എന്നിവരൊന്നും ഇന്ത്യ വിട്ട് പോകേണ്ട സാഹചര്യമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു. മുസ്ലിംകള്‍ മാത്രമാണോ ഭയപ്പെടേണ്ടത് എന്നാണ് ഇതിനോട് എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചത്.

പാകിസ്താന്‍ പട്ടാള ഭരണത്തിലേക്ക്? സമ്പന്നരുടെ യോഗം വിളിച്ച് സൈന്യം, ആശ്ചര്യപ്പെടുത്തുന്ന റിപോര്‍ട്ട്പാകിസ്താന്‍ പട്ടാള ഭരണത്തിലേക്ക്? സമ്പന്നരുടെ യോഗം വിളിച്ച് സൈന്യം, ആശ്ചര്യപ്പെടുത്തുന്ന റിപോര്‍ട്ട്

English summary
NRC in Karnataka: Collecting data on immigrants, says Home Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X