കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ എന്‍ആര്‍സി അനിവാര്യം; സാഹചര്യങ്ങള്‍ പ്രതികൂലമെന്ന് ബിജെപി നേതാവ് മനോജ് തിവാരി

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്തെ സാഹചര്യങ്ങള്‍ നിലവില്‍ അപകടകരമാണെന്നും അതിനാല്‍ പൗരന്മാരുടെ ദേശീയ രജിസ്‌ട്രേഷന്‍ അത്യാവശ്യമാണെന്നും ദില്ലി ബിജെപി തലവന്‍ മനോജ് തിവാരി. നിലവില്‍ ദില്ലിയില്‍ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരാണ് ഏറ്റവും അപകടകാരികള്‍. അവിടെയും എന്‍ആര്‍സി നടപ്പാക്കണമെന്നും തിവാരി പറഞ്ഞു. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സിന്റെ (എന്‍ആര്‍സി) അന്തിമ പതിപ്പ് ശനിയാഴ്ച അസം സര്‍ക്കാര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് തിവാരിയുടെ പ്രതികരണം. ഈ പട്ടിക പ്രകാരം അസമിലെ 19 ലക്ഷത്തിലധികം ആളുകളെ ഒഴിവാക്കിയിട്ടില്ലെങ്കില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരായി പ്രഖ്യാപിക്കപ്പെടും. എന്‍ആര്‍സിക്ക് ആകെ 3.29 കോടി ആളുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അതില്‍ 3.11 പേരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹതയുണ്ടെന്നും അന്തിമ എന്‍ആര്‍സി പട്ടികയില്‍ പറയുന്നു.

അസം പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; അടുത്തതെന്ത്? പുറത്ത് പോയവർക്ക് എന്ത് സംഭവിക്കും? അസം പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; അടുത്തതെന്ത്? പുറത്ത് പോയവർക്ക് എന്ത് സംഭവിക്കും?

അന്തിമ എന്‍ആര്‍സിയില്‍ ഉള്‍പ്പെടുത്താന്‍ ആകെ 3,11,21,004 പേരെ യോഗ്യരാണെന്ന് എന്‍ആര്‍സി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പ്രതീക് ഹജെല പറഞ്ഞു. ക്ലെയിം സമര്‍പ്പിക്കാത്തവര്‍ ഉള്‍പ്പെടെ 19,06,657 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഒഴിവാക്കപ്പെട്ടവര്‍ക്കായി അപ്പീല്‍ നല്‍കാന്‍ സൗജന്യ നിയമസഹായം സര്‍ക്കാര്‍ നല്‍കും. ഒഴിവാക്കപ്പെട്ടവരുടെ പരാതികള്‍ കേള്‍ക്കാന്‍ 1000 ട്രൈബ്യൂണലുകള്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്.

manojtiwari

ട്രൈബ്യൂണല്‍ തീരുമാനം പ്രതികൂലമായാല്‍ ആളുകള്‍ക്ക് ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കാം. എല്ലാ നിയമ നടപടികളും തീരുന്നതുവരെ ആരെയും തടവില്‍ വയ്ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പട്ടിക പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തില്‍ അസമില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 10,000 പാരാമിലിറ്ററി ഫോഴ്‌സിനെ പ്രദേശത്തെ വിന്യസിച്ചു. അതിര്‍ത്തികളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

1951 ലാണ് ആദ്യമായി അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ 1971 മാര്‍ച്ച് 25 ന് ശേഷം ബംഗ്ലാദേശ് അതിര്‍ത്തി വഴി അസമിലേക്ക് നുഴഞ്ഞുകയറിയവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. 2013 ലാണ് പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.

English summary
NRC inevitable in Delhi; says BJP leader Manoj Tiwari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X