കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ അടവ് മാറ്റി ബിജെപി.... എന്‍ആര്‍സി ബില്‍ ഇനിയില്ല, ഡാര്‍ജിലിംഗിലും മുട്ടുമടക്കുന്നു!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ബിജെപിക്ക് ബാധ്യതയാവുന്നു. മമതാ ബാനര്‍ജിയെ വീഴ്ത്താനായി പ്രഖ്യാപിച്ച കാര്യങ്ങള്‍ ഒന്നൊന്നായി ബിജെപിക്ക് പ്രതിസന്ധിയുണ്ടാക്കുകയാണ്. ദേശീയ പൗരത്വ ബില്ലാണ് ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക പ്രചാരണമാണ് സംസ്ഥാനത്ത് നടത്തുന്നത്.

സംസ്ഥാന വികാരം കൈയ്യിലെടുത്തുള്ള പ്രചാരണം മമതയെ വീണ്ടും ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ നിലപാട് തല്‍ക്കാലം മയപ്പെടുത്തിയിരിക്കുകയാണ് ബിജെപി. മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയവും ബിജെപിക്കുണ്ട്. അതേസമയം തൃണമൂല്‍ പ്രാദേശിക തലത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിനായി തീവ്ര ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സംഘടനാ ശക്തി അത്രത്തോളമില്ലാത്തത് കൊണ്ട് നിര്‍ണായക തീരുമാനങ്ങളെടുക്കുന്നത് ബിജെപിക്ക് തടസ്സമാവുകയാണ്.

ബിജെപിയുടെ പ്രചാരണം

ബിജെപിയുടെ പ്രചാരണം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തര ബംഗാളിലും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് ജില്ലകളിലും വ്യാപക പ്രചാരണമാണ് ദേശീയ പൗരത്വ ബില്ലിനെ കുറിച്ച് ബിജെപി പ്രചാരണം നടത്തിയത്. അനധികൃതമായി ബംഗാളില്‍ താമസിക്കുന്നവരെ മടക്കി അയക്കുമെന്നാണ് ബിജെപി പ്രചാരണത്തില്‍ ഉന്നയിച്ചത്. ഡാര്‍ജിലിംഗ്, ജല്‍പഗുരി, അലിപര്‍ദുവാര്‍, കൂച്ച്ബീഹാര്‍, ദക്ഷിണ ദിനാജ്പൂര്‍, ഉത്തര ദിനാജ്പൂര്‍, മാല്‍ഡ, മൂര്‍ഷിദാബാദ്, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ ബിജെപിക്ക് വലിയ വോട്ടുബാങ്കും ഈ പ്രചാരണത്തിലൂടെ ലഭിച്ചിരുന്നു.

നേട്ടം ഇങ്ങനെ

നേട്ടം ഇങ്ങനെ

ബിജെപി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ 13 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ ഒമ്പത് സീറ്റാണ് ബിജെപി നേടിയത്. ഉത്തര ബംഗാളിലെ എട്ടില്‍ 7 സീറ്റും ബിജെപി നേടി. ദക്ഷിണ ബംഗാളിലെ അഞ്ചില്‍ രണ്ട് സീറ്റും ബിജെപിക്കൊപ്പം നിന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഈ പ്രചാരണം നിര്‍ത്തിയിരിക്കുകയാണ്. ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ മാത്രമേ ഈ നിയമം നടപ്പാക്കൂ എന്നാണ് ഇപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറയുന്നത്.

എന്താണ് കാരണം

എന്താണ് കാരണം

തൃണമൂലിന്റെ വോട്ടുബാങ്കാണ് ഈ അഭയാര്‍ത്ഥികള്‍. ബിജെപിയും ഇത് പങ്കിടുന്നുണ്ട്. പക്ഷേ പൗരത്വ നിയമം നടപ്പാക്കിയാല്‍ ഇവര്‍ക്ക് ഇന്ത്യയില്‍ നില്‍ക്കാനാവില്ല. തൃണമൂല്‍ വലിയ പ്രചാരണമാണ് സംസ്ഥാനത്ത് ബിജെപിക്കെതിരെ നടത്തുന്നത്. 20 ശതമാനം ഹിന്ദു അഭയാര്‍ത്ഥികളാണ് വോട്ടുബാങ്കായിട്ടുള്ളത്. 30 ശതമാനം മുസ്ലീങ്ങളുമുണ്ട്. അതേസമയം പ്രാദേശിക തലത്തില്‍ തൃണമൂലിന്റെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ബിജെപി. ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ച തുടങ്ങിയിട്ടുണ്ട്.

ഡാര്‍ജിലിംഗിലും പതറുന്നു

ഡാര്‍ജിലിംഗിലും പതറുന്നു

ഡാര്‍ജിലിംഗ് കേന്ദ്ര ഭരണപ്രദേശമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോരാട്ടമാണ് മറ്റൊന്ന്. ഇത് ആദ്യം ശരിയാക്കാമെന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് സാധ്യമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഗൂര്‍ഖ നേതാക്കള്‍. ഇവര്‍ തൃണമൂലിന് വോട്ടുമറിക്കാനുള്ള സാധ്യത വരെയുണ്ട്. അതേസമയം ഇത്തരം നേതാക്കളെ പ്രോത്സാഹിപ്പിക്കേണ്ടെന്ന സംസ്ഥാന സമിതിയുടെ തീരുമാനവും ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ബിജെപിയിലെ വിഭാഗീയത

ബിജെപിയിലെ വിഭാഗീയത

മമത തിരിച്ചുവന്നത് ബിജെപിയിലെ വിഭാഗീയത കൊണ്ട് കൂടിയാണ്. മുകുള്‍ റോയ് ബിജെപിയില്‍ എത്തിയെങ്കിലും അദ്ദേഹം ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നുവെന്നാണ് പ്രധാന ആരോപണം. ഇത് ബിജെപിക്ക് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും സംസ്ഥാന സമിതിയിലെ നേതാക്കള്‍ പറയുന്നു. അതോടൊപ്പം പാര്‍ട്ടി വിട്ട് വന്നവര്‍ക്ക് കൂടുതല്‍ പ്രാധാന്യം ബിജെപിയില്‍ ലഭിക്കുന്നതിനോടും ഭൂരിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. പല നേതാക്കളും തൃണമൂലുമായി രഹസ്യ ചര്‍ച്ച നടത്തിയതും മമത ബിജെപിയെ തകര്‍ക്കും എന്നതിന്റെ സൂചനയാണ്.

ലോക്‌സഭയില്‍ കാലിടറി....മക്കള്‍ നീതി മയ്യത്തില്‍ മാറ്റങ്ങള്‍, നിയമസഭയില്‍ നേട്ടമുണ്ടാക്കാന്‍ കമല്‍ലോക്‌സഭയില്‍ കാലിടറി....മക്കള്‍ നീതി മയ്യത്തില്‍ മാറ്റങ്ങള്‍, നിയമസഭയില്‍ നേട്ടമുണ്ടാക്കാന്‍ കമല്‍

English summary
nrc law will be head ache for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X