കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിലും എന്‍ആര്‍സി വരുന്നു? പരിശോധന ശക്തമാക്കും, പോലീസ് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: അസമില്‍ ദേശീയപൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത് പോലെ ഉത്തര്‍പ്രദേശിലും കേന്ദ്ര സര്‍ക്കാര്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് സൂചന. യുപി പോലീസ് ഇതിന്റെ ആദ്യ സൂചന നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരുടെയും മറ്റ് വിദേശികളുടെ റെക്കോര്‍ഡുകള്‍ പരിശോധിക്കാനും ഇവരെ കണ്ടെത്താനും യുപി ഡിജിപി എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതോടെ എന്‍ആര്‍സിയുടെ തുടക്കമാണ് യുപിയില്‍ നടക്കുന്നതെന്നാണ് അഭ്യൂഹം.

1

അതേസമയം പോലീസിന്റെ നടപടി വലിയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ബംഗ്ലാദേശികള്‍ അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പലരെയും ഇപ്പോള്‍ കാണാനില്ല. സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷ പ്രധാനമാണ്. അതുകൊണ്ട് ഇവരെ തിരിച്ചറിയാനും മറ്റ് കാര്യങ്ങള്‍ അറിയാനും വേണ്ട നടപടികള്‍ എടുക്കണമെന്ന് ഡിജിപി ഒപി സിംഗിന്റെ കത്തില്‍ പറയുന്നു. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കോളനികള്‍, റോഡ് സൈഡുകള്‍, എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ പോലീസ് ഒരുങ്ങുകയാണ്.

പരിശോധന നടത്തുന്ന മേഖലകളിലെ എല്ലാ വീടുകളും അവിടെയുള്ളവരെയും കര്‍ശനമായി പരിശോധിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. നേരത്തെ യോഗി സര്‍ക്കാര്‍ അസമിലെ എന്‍ആര്‍സി നീക്കത്തെ അനുകൂലിച്ചു. രാജ്യത്ത് കൃത്യമായ സംവിധാനം കൊണ്ടുവരുന്നതിനാണ് ഇതെന്നാണ് സര്‍ക്കാരിന്റെ വാദം. നേരത്തെ യോഗി സര്‍ക്കാരിന്റെ തന്നെ പല നയങ്ങളും വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. അതേസമയം പരിശോധന മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍, അതിന്റെ രേഖകള്‍ കൃത്യമായി കാണിക്കണം. റേഷന്‍ കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകല്‍ എന്നിവ നിര്‍ബന്ധമാക്കും. അതേസമയം എന്‍ആര്‍സിയുമായി ഇതിന് ബന്ധമില്ലെന്ന് ഡിജിപി സിംഗ് പറഞ്ഞു. ഇത് വര്‍ഷങ്ങളായി പോലീസ് നടത്തി വരുന്ന കാര്യമാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക മാത്രമാണ് ലക്ഷ്യം. വ്യാജ രേഖകള്‍ കൈവശം വെക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും ഡിജിപി വ്യക്തമാക്കി.

 ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത് ഷാ; ഈ വിഭാഗക്കാര്‍ക്ക് ഭയം വേണ്ട... ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത് ഷാ; ഈ വിഭാഗക്കാര്‍ക്ക് ഭയം വേണ്ട...

English summary
nrc may introduced in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X