കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ രജിസ്ട്രേഷന്‍ നടപ്പാക്കേണ്ടതില്ലെന്ന് ബിജെപി മുഖ്യമന്ത്രിയും; എതിര്‍പ്പുകള്‍ ശക്തമാവുന്നു

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായ സമരം രാജ്യത്തുടനീളം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കുന്ന നിലപാടുമായി എന്‍ഡിഎയിലെ നിരവധി സഖ്യകക്ഷികളും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു. പാര്‍ലമെന്‍റില്‍ നിയമത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഘടകകക്ഷികള്‍ പൗരത്വ രജിസ്ട്രറടക്കം ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎയില്‍ സ്വരം കടുപ്പിക്കുന്നത്.

പൗരത്വ രജിസ്ട്രര്‍ ബിഹാറില്‍ നടപ്പിലാക്കില്ലെന്ന് പരസ്യമായി വ്യക്തമാക്കിയ ജെഡിയു വിഷയം എന്‍ഡിഎ യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ സഖ്യകക്ഷികളും നിലപാട് കടുപ്പിക്കുന്നതിനെ എങ്ങനെ മറികടക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രി പൗരത്വ രജിസ്ട്രേഷനെതിരെ രംഗത്ത് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഗോവയില്‍ ആവശ്യമില്ല

ഗോവയില്‍ ആവശ്യമില്ല

ഗോവയില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കേണ്ടതില്ലെന്നാണ് ബിജെപി മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് വ്യക്തമാക്കുന്നത്. പൗരത്വ നിയമഭേദഗതിയെച്ചൊല്ലി ഗോവയിലെ ജനങ്ങള്‍ പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്ന നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ക്ക് പറയാന്‍ പറ്റില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് സാവന്തിന്‍റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.

കോണ്‍ഗ്രസ് ആരോപണം

കോണ്‍ഗ്രസ് ആരോപണം

പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നത് ഗോവയിലെ പോര്‍ച്ചുഗീസ് പൗരത്വം ഉള്ളവരെ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു, ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്ത് നിയമം നടപ്പിലാക്കേണ്ട ആവശ്യം ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

പോര്‍ച്ചുഗീസ് പൗരത്വമുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിലേക്ക് മാറണമെങ്കില്‍ നിലവില്‍ സംവിധാനമുണ്ട്. ഗസ്റ്റ് നോട്ടിഫിക്കേഷന്‍ വായിച്ചതിന് ശേഷം പൗരത്വ രജിസ്ട്രേഷനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമം പാസാക്കില്ലെന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ നിലപാടിനെതിരെ മോദി തന്നെ രംഗത്ത് വന്ന സാഹചര്യത്തില്‍ സാവന്തിന്‍റെ പ്രസ്താവന ബിജെപിക്ക് തിരിച്ചടിയാണ്.

പോര്‍ച്ചുഗീസ് പൗരന്‍മാര്‍

പോര്‍ച്ചുഗീസ് പൗരന്‍മാര്‍

നാനൂറ് വര്‍ഷക്കാലത്തിലധികം പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗോവയില്‍ ഓട്ടേറെ പോര്‍ച്ചുഗീസ് പൗരന്‍മാര്‍ താമസിക്കുന്നുണ്ട്. പൗരത്വ രജിസ്ട്രേഷനും പൗരത്വ നിയമഭേദഗതിയും ഇവരെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക് ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശക്തമാണ്.

എന്‍ഡിഎയിലും എതിര്‍പ്പ്

എന്‍ഡിഎയിലും എതിര്‍പ്പ്

ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമഭേദഗതി വിഷയങ്ങളില്‍ എന്‍ഡിഎയിലും ബിജെപിക്കെതിരെ അതൃപ്തി ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജെഡിയു, ലോക് ജനശക്തി പാര്‍ട്ടി, അസം ഗണ പരിഷത്ത്, ശിരോമണി അകലാദള്‍ എന്നീ എന്‍ഡിഎ കക്ഷികള്‍ ഇരു വിഷയങ്ങളിലും ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

മുസ്ലിങ്ങളെക്കൂടി ഉള്‍പ്പെടുത്തുണം

മുസ്ലിങ്ങളെക്കൂടി ഉള്‍പ്പെടുത്തുണം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധിക്കുന്നവരടെ ആശങ്ക പരിഹരിക്കണമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭേദഗതിയില്‍ മുസ്ലിങ്ങളെക്കൂടി ഉള്‍പ്പെടുത്തുണമെന്നാണ് ശിരോമണി അകാലി ദള്‍ നേതാവ് സുഖബീര്‍ സിങ് ബാദല്‍ പറഞ്ഞത്.

Recommended Video

cmsvideo
CM Pinarayi Vijayan's reply to PM Narendra Modi on CAA | Oneindia Malayalam
പ്രതിഷേധം ശക്തമായതോടെ

പ്രതിഷേധം ശക്തമായതോടെ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് അസംഗണപരിഷത്ത്. നേരത്തെ ലോക്സഭയില്‍ നിയമ ഭേദഗതിക്കെതിരായി അനുകൂല നിലപാട് സ്വീകരിച്ചവരായിരുന്നു ഈ പാര്‍ട്ടികളെല്ലാം. എന്നാല്‍ നിമയ ഭേദഗതിക്ക് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് അസംഗണപരിഷത്ത് ഉള്‍പ്പടേയുള്ള കക്ഷികള്‍ മുന്‍നിലപാടില്‍ നിന്നും മാറി ചിന്തിക്കാന്‍ തുടങ്ങിയത്.

<strong>തടങ്കല്‍ പാളയങ്ങളില്ലെന്ന് മോദിയുടെ വാദം പച്ചക്കള്ളം; കെട്ടിടങ്ങളുടെ ചിത്രവുമായി പ്രശാന്ത് ഭൂഷണ്‍</strong>തടങ്കല്‍ പാളയങ്ങളില്ലെന്ന് മോദിയുടെ വാദം പച്ചക്കള്ളം; കെട്ടിടങ്ങളുടെ ചിത്രവുമായി പ്രശാന്ത് ഭൂഷണ്‍

കോൺഗ്രസിൽ ഭിന്നത രൂക്ഷം; സംയുക്ത സമരത്തിനില്ല, ഞാൻ പറയുന്നതാണ് പാർട്ടി നിലപാടെന്ന് മുല്ലപ്പള്ളി കോൺഗ്രസിൽ ഭിന്നത രൂക്ഷം; സംയുക്ത സമരത്തിനില്ല, ഞാൻ പറയുന്നതാണ് പാർട്ടി നിലപാടെന്ന് മുല്ലപ്പള്ളി

English summary
nrc may not be required in goa says pramod sawant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X