കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സി ബിജെപിയുടെ രാഷ്ട്രീയ കളി.... ആറ് പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്, തുറന്നടിച്ച് മമത!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ പ്രചാരണം ശക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ കാരണം ആറ് പേര്‍ മരിച്ചതായി മമത കുറ്റപ്പെടുത്തി. ട്രേഡ് യൂണിയന്‍ യോഗത്തിലാണ് മമത നിലപാട് ശക്തമാക്കിയത്. എന്ത് വന്നാലും പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കാന്‍ താന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു. നേരത്തെ അമിത് ഷാ ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് പറഞ്ഞിരുന്നു.

1

മമതയുടെ വോട്ടുബാങ്ക് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് അമിത് ഷാ നേരത്തെ ആരോപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് എന്‍ആര്‍സി ബംഗാള്‍ ബിജെപി വലിയ പ്രചാരണ വിഷയമാക്കിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ബിജെപി എന്‍ആര്‍സിയെ കുറിച്ച് നിശബ്ദത പാലിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ കളിയാണ് എന്‍ആര്‍സിയില്‍ നടക്കുന്നതെന്ന് മമത ആരോപിച്ചു.

ബംഗാളിലോ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ എന്‍ആര്‍സി നടപ്പാക്കാന്‍ പാടില്ലെന്ന് മമത പറയുന്നു. അസമില്‍ അവരുടെ ഭൂപ്രദേശത്തിന് അനുസൃതമായിട്ടാണ് അത് നടപ്പാക്കിയതെന്നും മമത വ്യക്തമാക്കി. ബംഗാളില്‍ എന്‍ആര്‍സിയുടെ പേരില്‍ ബിജെപി ആശങ്ക ഉണ്ടാക്കുകയാണ്. വളരെ നാണം കെട്ട കാര്യമാണിത്. ആറ് മരണങ്ങളാണ് ഇത് കാരണം ഉണ്ടായത്. എന്നെ വിശ്വസിക്കൂ. ഒരിക്കലും ഈ നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്നും മമത പറഞ്ഞു.

19 ലക്ഷം പേരാണ് പൗരത്വ രജിസ്റ്ററിന് നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നത്. ജനാധിപത്യം മൂല്യങ്ങള്‍ക്ക് യാതൊരു വിലയും ബിജെപി കല്‍പ്പിക്കുന്നില്ല. ബംഗാളില്‍ ജനാധിപത്യമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനാധിപത്യം അപകടത്തിലാണെന്നും മമത പറഞ്ഞു. ഇന്ത്യന്‍ വിപണി തകര്‍ന്നതിനെ കുറിച്ചല്ല ബിജെപി സംസാരിക്കുന്നത്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രമാണ് ബിജെപി ശ്രദ്ധിക്കുന്നതെന്നും മമത പറഞ്ഞു.

നവജോത് സിദ്ദുവിനെ തിരഞ്ഞ് കോണ്‍ഗ്രസ്.... 60 ദിവസമായി മൗനം, പുതിയ പാര്‍ട്ടി അണിയറയില്‍!!നവജോത് സിദ്ദുവിനെ തിരഞ്ഞ് കോണ്‍ഗ്രസ്.... 60 ദിവസമായി മൗനം, പുതിയ പാര്‍ട്ടി അണിയറയില്‍!!

English summary
nrc panic led to 6 death mamata against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X