കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ മതങ്ങളെയും ബാധിക്കും: നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഉദ്ധവ് താക്കറെ

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമം നടപ്പിലാക്കുന്നതില്‍ ഭയക്കേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്നാല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എല്ലാ മതങ്ങളെയും ബാധിക്കുന്നതാണ്. അതുകൊണ്ട് സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. പാകിസ്താനി, ബംഗ്ലാദേശി കുടിയേറ്റക്കാരെ രാജ്യത്തിന് പുറത്തെത്തിക്കണമെന്നത് ശിവേസനയുടെ പഴയ ആവശ്യമാണ്. ശിവസേന മുഖപത്രമായ സാംനക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉദ്ധവിന്റെ പ്രതികരണം.

ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യമുണ്ടോ എന്ന് പ്രിയങ്ക ഗാന്ധി; ആറ് മാസം മുമ്പ് നാം ചോദിച്ചത്...ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യമുണ്ടോ എന്ന് പ്രിയങ്ക ഗാന്ധി; ആറ് മാസം മുമ്പ് നാം ചോദിച്ചത്...

പൗരത്വ നിയമം നടപ്പിലാക്കട്ടെ..

പൗരത്വ നിയമം നടപ്പിലാക്കട്ടെ..


"പൗരത്വ നിയമം ഇന്ത്യയിലെ പൗരന്മാരെ ഇന്ത്യയ്ക്ക് പുറത്തേക്ക് അയയ്ക്കാനുള്ളതല്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കും. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ഹിന്ദുക്കളെയും ബാധിക്കും" ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് അറിയാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്. താക്കറെ പറയുന്നു.

അറിയാനുള്ള അവകാശം

അറിയാനുള്ള അവകാശം

"എപ്പോഴാണ് അവര്‍ ഇവിടെ വന്നത്. അവര്‍ക്ക് പ്രധാന്‍മന്ത്രി ആവാസ് യോജനക്ക് കീഴില്‍ വീടുകള്‍ ലഭിക്കുമോ? അവരുടെ ജോലിയെക്കുറിച്ചും മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ എന്തെല്ലാമാണ്? ഇത്തരം കാര്യങ്ങളെല്ലാം ഇപ്പോള്‍ നമുക്ക് അറിയാന്‍ അവകാശമുണ്ട്" സാംമ്ന എക്സിക്യൂട്ടീവ് എഡ‍ിറ്ററും ശിവസേന എംപിയുമായ സഞ്ജയ് റാവത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതികരിച്ചു.

 എവിടെ പോകുമെന്ന് ആശങ്ക

എവിടെ പോകുമെന്ന് ആശങ്ക

ഈ ജനങ്ങളെ എവിടെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടത് എന്ന് ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ അറിയേണ്ടതുണ്ട്. നമ്മുടെ പൗരന്മാര്‍ക്ക് തന്നെ ആവശ്യത്തിന് വീടുകളില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ ദില്ലിയിലേക്കോ ബെംഗളൂരുവിലേക്കോ കശ്മീരിലേക്കോ പോകുമോ? നിരവധി കശ്മീരി പണ്ഡ‍ിറ്റ് കുടുംബങ്ങള്‍ അഭയാര്‍ത്ഥികളെപ്പോലെ സ്വന്തം രാജ്യത്ത് കഴിയുന്നുണ്ട്.

Recommended Video

cmsvideo
BJP Says They Didn't Take A Decision On NRC | Oneindia Malayalam
 ദേശീയ പൗരത്വ രജിസ്റ്റര്‍ തിരിച്ചടി?

ദേശീയ പൗരത്വ രജിസ്റ്റര്‍ തിരിച്ചടി?


പൗരത്വ നിയമം ഇന്ത്യയിലെ പൗരന്മാരെ രാജ്യത്തിന് പുറത്തെത്തിക്കുന്നതിനുള്ളതല്ല. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ബാധിക്കും. അതുകൊണ്ട് എന്‍ആര്‍സി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ പൗരത്വ രജിസ്റ്ററിന് കീഴില്‍ എല്ലാ പൗരന്മാരും തങ്ങളുടെ പൗരത്വം തെളിയിക്കണം. ഇതില്‍ 14 ലക്ഷത്തോളം വരുന്നവര്‍ ഹിന്ദുക്കളാണ്. എന്‍ആര്‍സി നടപ്പിലാക്കിയാല്‍ ഇതിനെ പിന്തുണക്കുന്നവരെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും താക്കറെ ചൂണ്ടിക്കാണിക്കുന്നു.

English summary
NRC would impact all religions, won't allow it: Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X