ഭാര്യയെ സംശയം, കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ പോലും സമ്മതിയ്ക്കില്ല !!!ഭർത്താവ് അറസ്റ്റിൽ
അമേരിക്കയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കീര്‍ത്തി സായ് റെഡ്ഡിയെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൈദാബാദ്: ഭാര്യയേയും മകനേയും എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ എഞ്ചീനീയറെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കീര്‍ത്തി സായ് റെഡ്ഡിയെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ സംശയിയ്ക്കുന്ന കീര്ത്തിസായിയും വീട്ടുകാരും കുഞ്ഞിനെ മുലയൂട്ടാന്‍ പോലും യുവതിയെ സമ്മതിയ്ക്കാറില്ലെന്ന് പരാതി.

2015ലാണ് അമേരിക്കയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ കീര്‍ത്തി സായിയും എഞ്ചിനീയറിംഗ് ബിരുദധാരിയായ സിരിഷയും വിവാഹിതരായത്. വിവാഹ ശേഷം ഇവര്‍ അമേരിക്കയിലേക്ക് പോയി. ഒരു കുഞ്ഞ് ഉണ്ടായ ശേഷമാണ് ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

ഭാര്യയുടെ ചാരിത്രത്തില്‍ സംശയം ആയിരുന്നു കീര്ത്തിസായിയ്ക്ക്. സരിഷ ഗര്‍ഭിണിയായപ്പോള്‍ കീര്ത്തിസായിയുടെ അമ്മ കൂടി അമേരിക്കയിലേക്ക് ചെന്നു. അതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. അമ്മയും മകനും ചേര്‍ന്ന് തന്നെ ഉപദ്രവിയ്ക്കുന്നത് പതിവാണെന്ന് യുവതി പരാതിപ്പെടുന്നു.

സിരിഷ പറഞ്ഞത് അനുസരിച്ച് വീട്ടുകാര്‍ വനസ്ത്തലി പുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഒരു എന്‍ജിഒയുടെ സഹായത്തോടെ യുവതിയേയും കുട്ടിയേയും നാട്ടിലെത്തിയ്ക്കാനായിരുന്നു ശ്രമം.

ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും ഒപ്പമാണ് സിരിഷ നാട്ടിലേക്ക് വന്നത്. എന്നാല്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യുവതിയെ ഒറ്റയ്ക്കാക്കി ഇവര്‍ കടന്നുകളഞ്ഞു.

കുഞ്ഞിനെ മുലയൂട്ടാന്‍ പോലും ഭര്‍ത്താവും അമ്മായി അമ്മയും സമ്മതിയ്ക്കാറില്ലായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഗാർഹിക പീഡന കേസ് ആയതിനാൽ കീർത്തിസായിയെ ഉടൻ ജാമ്യത്തിൽ വിടും. സിരിഷയേയും ഭർത്താവിനേയും ഫാമിലി കൌൺസിലിംഗിന് വിധേയരാക്കാനാണ് കുടുംബം ആലോചിയ്ക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications