കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ സംശയം, കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ പോലും സമ്മതിയ്ക്കില്ല !!!ഭർത്താവ് അറസ്റ്റിൽ

അമേരിക്കയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കീര്‍ത്തി സായ് റെഡ്ഡിയെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

  • By മരിയ
Google Oneindia Malayalam News

ഹൈദാബാദ്: ഭാര്യയേയും മകനേയും എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ എഞ്ചീനീയറെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കീര്‍ത്തി സായ് റെഡ്ഡിയെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ സംശയിയ്ക്കുന്ന കീര്‍ത്തിസായിയും വീട്ടുകാരും കുഞ്ഞിനെ മുലയൂട്ടാന്‍ പോലും യുവതിയെ സമ്മതിയ്ക്കാറില്ലെന്ന് പരാതി.

വിവാഹം

2015ലാണ് അമേരിക്കയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ കീര്‍ത്തി സായിയും എഞ്ചിനീയറിംഗ് ബിരുദധാരിയായ സിരിഷയും വിവാഹിതരായത്. വിവാഹ ശേഷം ഇവര്‍ അമേരിക്കയിലേക്ക് പോയി. ഒരു കുഞ്ഞ് ഉണ്ടായ ശേഷമാണ് ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

സംശയം

ഭാര്യയുടെ ചാരിത്രത്തില്‍ സംശയം ആയിരുന്നു കീര്‍ത്തിസായിയ്ക്ക്. സരിഷ ഗര്‍ഭിണിയായപ്പോള്‍ കീര്‍ത്തിസായിയുടെ അമ്മ കൂടി അമേരിക്കയിലേക്ക് ചെന്നു. അതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. അമ്മയും മകനും ചേര്‍ന്ന് തന്നെ ഉപദ്രവിയ്ക്കുന്നത് പതിവാണെന്ന് യുവതി പരാതിപ്പെടുന്നു.

പരാതി നല്‍കി

സിരിഷ പറഞ്ഞത് അനുസരിച്ച് വീട്ടുകാര്‍ വനസ്ത്തലി പുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഒരു എന്‍ജിഒയുടെ സഹായത്തോടെ യുവതിയേയും കുട്ടിയേയും നാട്ടിലെത്തിയ്ക്കാനായിരുന്നു ശ്രമം.

നാട്ടില്‍ വന്നു

ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും ഒപ്പമാണ് സിരിഷ നാട്ടിലേക്ക് വന്നത്. എന്നാല്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യുവതിയെ ഒറ്റയ്ക്കാക്കി ഇവര്‍ കടന്നുകളഞ്ഞു.

മുലയൂട്ടാന്‍ സമ്മതിച്ചില്ല

കുഞ്ഞിനെ മുലയൂട്ടാന്‍ പോലും ഭര്‍ത്താവും അമ്മായി അമ്മയും സമ്മതിയ്ക്കാറില്ലായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

ജാമ്യം

ഗാർഹിക പീഡന കേസ് ആയതിനാൽ കീർത്തിസായിയെ ഉടൻ ജാമ്യത്തിൽ വിടും. സിരിഷയേയും ഭർത്താവിനേയും ഫാമിലി കൌൺസിലിംഗിന് വിധേയരാക്കാനാണ് കുടുംബം ആലോചിയ്ക്കുന്നത്.

English summary
A harassment case was booked against Y. Keerthisai Reddy, a US-based mechanical engineer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X