പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, നിങ്ങള്‍ക്ക് നോട്ട് മാറാന്‍ സമയമുണ്ട്
പ്രവാസി ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30വരെ അസാധുവായ നോട്ടുകള്‍ മാറിയെടുക്കാന്‍ ആര്‍ബിഐ അനുമതി
ദില്ലി: പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ നിന്നു മാറ്റിവാങ്ങാന്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ സമയം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. 2016 നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വര നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനും സമയം നല്‍കി. എന്നാല്‍ ഈ കാലയളവില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാറിയെടുക്കാവുന്ന തുക എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല. പ്രവാസികള്‍ക്കു പരമാവധി മാറ്റിയെടുക്കാവുന്ന തുക 25,000 രൂപയാണ്.

വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ പണം നിക്ഷേപിക്കുന്നതിനു മുമ്പ് ആവശ്യമായ രേഖകള്‍ ബാങ്കില്‍ സമര്‍പ്പിക്കണം. തിരിച്ചറിയല്‍ രേഖയും വിദേശത്തായിരുന്നുവെന്നു തെളിയിക്കുന്ന രേഖകളുമാണ് നല്‍കേണ്ടത്. മുമ്പ് നോട്ട് മാറ്റി വാങ്ങിയിട്ടുണ്ടോയെന്നും വ്യക്തമാക്കേണ്ടതുണ്ട്.

നോട്ട് മാറ്റിവാങ്ങാന്‍ അക്കൗണ്ട് ഉടമ നേരിട്ടുതന്നെ ബാങ്കിലെത്തണം. പകരക്കാരനെ അനുവദിക്കില്ല. കൈവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയ അക്കൗണ്ടിലേക്കു മാത്രമേ പണം നിക്ഷേപിക്കാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ എല്ലാ പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. ഭൂട്ടാന്‍, പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് സേവനം ലഭിക്കില്ലെന്ന് ആര്‍ബിഐ അറിയിച്ചു.












Click it and Unblock the Notifications