കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ്, കാത്തിരിപ്പ് വേണ്ട ഇന്ത്യയിലെത്തിയാല്‍ ഉടന്‍ ലഭിക്കും!!

Google Oneindia Malayalam News

ദില്ലി: പ്രവാസികള്‍ക്ക് അനുകൂല പ്രഖ്യാപനവുമായി കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഇന്ത്യയിലെത്തി ഉടന്‍ തന്നെ ആധാര്‍ കാര്‍ഡ് ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. നേരത്തെ ആധാര്‍ കാര്‍ഡ‍് ലഭിക്കുന്നതിന് 180 ദിവസം കാത്തിരിക്കണമെന്നായിരുന്നു ചട്ടം. ഇതോടെ വിദേശ ഇന്ത്യക്കാര്‍ക്ക് രാജ്യത്തെത്തി ഉടന്‍ തന്നെ കെവൈസി വേരിഫിക്കേഷന്‍ നടത്തി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

3 കോടി ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍ പദ്ധതി; ആനുകൂല്യം 1.5 കോടിയില്‍ താഴെ വിറ്റുവരവുള്ളവർക്ക്3 കോടി ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍ പദ്ധതി; ആനുകൂല്യം 1.5 കോടിയില്‍ താഴെ വിറ്റുവരവുള്ളവർക്ക്

314373.jpg -Properties

വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ എടുക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല. എന്നാല്‍പ്പോലും പല ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടത് അനിവാര്യമാണ്. ഈ പ്രതിസന്ധിക്ക് ബജറ്റ് പ്രഖ്യാപനത്തോടെ പരിഹാരമാകുമെന്നാണ് കരുതുന്നത്. ആധാര്‍ നിയമത്തിലെ 3.1 വകുപ്പ് പ്രകാരം ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മാത്രമാണ് ആധാര്‍ നമ്പറിന് യോഗ്യതയുള്ളൂ. എന്നാല്‍ പ്രവാസികള്‍ക്ക് അനുകൂലമായ മാറ്റം ഈ മേഖലയില്‍ വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.

English summary
NRIs with Indian passports to get Aadhar cards immediately after their arrival in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X