കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ഡോവലും കേന്ദ്രമന്ത്രിയും അന്വേഷണത്തില്‍ ഇടപെട്ടു; ആരോപണവുമായി സിബിഐ ഡിഐജി

Google Oneindia Malayalam News

ദില്ലി: സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരേയുള്ള അന്വേഷണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്രമന്ത്രി ഹരിബായ് പാര്‍ഥിഭായി ചൗധരിയും ഉള്‍പ്പടേയുള്ള ഉന്നതര്‍ ശ്രമിച്ചെന്ന ആരോപണവുമയി സിബിഐ ഡിഐജി മനീഷ് കുമാര്‍ സിന്‍ഹ.

സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മനീഷ് കുമാര്‍ സിന്‍ഹ ഉന്നതര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍, കേന്ദ്ര കല്‍ക്കരി-ഖനി സഹമന്ത്രി ഹരിഭായ് പാര്‍ഥിഫായി ചൗധരി, കാബിനെറ്റ് സെക്രട്ടറി പികെ സിന്‍ഹ, കേന്ദ്ര വിജിലന്‍സ് കമ്മീഷ്ണര്‍ കെ വി ചൗധരി, കേന്ദ്ര നിയമമന്ത്രാലയ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് ഹര്‍ജിയില്‍ ആരോപണം ഉള്ളത്.

ajithdovel

കോടതിയെ നടുക്കുന്ന രേഖകള്‍ ഉണ്ടെന്നും ഹര്‍ജി ഉടനെ കേള്‍ക്കണമെന്നും സിന്‍ഹയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട അലോക് വര്‍മയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയായിരുന്നു മനീഷ് കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

<strong>രാധാകൃഷ്ണാ അത്ര ശേഷിയൊന്നും ആ കാലിനില്ല, മോഹം മനസ്സില്‍ വെച്ചാല്‍ മതി; കിടിലന്‍ മറുപടിയുമായി പിണറായി</strong>രാധാകൃഷ്ണാ അത്ര ശേഷിയൊന്നും ആ കാലിനില്ല, മോഹം മനസ്സില്‍ വെച്ചാല്‍ മതി; കിടിലന്‍ മറുപടിയുമായി പിണറായി

തന്നെ കഴിഞ്ഞമാസം നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയതില്‍ ദുരുദ്ദേശ്യം ആരോപിച്ചാണ് മനീഷ്‌കുമാര്‍ സിന്‍ഹ കോടതിയില്‍ ഇടപെടല്‍ ഹര്‍ജി നല്‍കിയത്. അതിനിടെ അലോക് വര്‍മയുടെ കേസില്‍ വാദം കേള്‍ക്കല്‍ അടുത്തമാസം ഇരുപതിലേക്ക് മാറ്റി.

English summary
NSA Ajit Doval interfered in Asthana probe, stalled searches: CBI DIG to Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X