രാജ്യത്തെ ഗ്രാമീണ മേഖലയില്‍ പട്ടിണി പെരുകുന്നു, ഞെട്ടിച്ച് എന്‍എസ്ഒ റിപ്പോര്‍ട്ട്
ദില്ലി: ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യം വര്‍ദ്ധിച്ചതായി നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ റിപ്പോര്‍ട്ട്. 2011-12നും 2017-18നും ഇടയില്‍ ഗ്രാമീണ ദാരിദ്ര്യം ഏകദേശം 4 ശതമാനം പോയിന്റോളം ഉയര്‍ന്ന് 30 ശതമാനമായതായി കണക്കുകള്‍ പറയുന്നു. ഇതേ കാലയളവില്‍ നഗര മേഖലയിലെ ദാരിദ്ര്യം 5 ശതമാനം താഴ്ന്ന് 9 ശതമാനത്തിലുമെത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ഉയര്‍ന്ന ജനസംഖ്യ കൂടി കണക്കിലെടുക്കുമ്പോള്‍ 2017-18 കാലയളവില്‍ മൊത്തത്തിലുള്ള ദാരിദ്ര്യ നിരക്ക് ഒരു ശതമാനം ഉയര്‍ന്ന് 23 ശതമാനമായിട്ടുണ്ട്. ഇന്ത്യയിലെ 30 ദശലക്ഷം ആളുകള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയെത്തിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1980 മുതല്‍ ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലേക്ക് കുതിക്കുമ്പോഴാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.
രണ്ട് കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ കണക്കെടുപ്പ് നടത്തിയിരിക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ചുള്ള ഏകദേശ കണക്ക് മാത്രമാണ് ഇത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യം കുത്തനെ ഉയര്‍ന്നപ്പോള്‍ കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ദാരിദ്ര്യ നിരക്ക് താഴേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദാരിദ്ര്യം കണക്കാക്കിയിരിക്കുന്നത്. 2011-12നും 2017-18നും ഇടയില്‍ ഏറ്റവും വലിയ ദാരിദ്ര്യമാണ് ബീഹാറിലുണ്ടായത്. ദാരിദ്ര്യ നിരക്ക് 17 ശതമാനം ഉയര്‍ന്ന് 50.47 ശതമാനമായി. ഝാര്‍ഖണ്ഡില്‍ 8.6 ശതമാനം വര്‍ദ്ധനവും ഒഡീഷയില്‍ 8.1 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കണക്കാക്കിയാണ് ദാരിദ്ര്യ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
ഝാര്‍ഖണ്ഡിലെയും ഒഡീഷയിലെയും 40 ശതമാനത്തിലധികം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 2011-12നും 2017-18നും ഇടയില്‍ പശ്ചിമ ബംഗാളില്‍ 6 ശതമാനവും ഗുജറാത്തില്‍ 5 ശതമാനവും തമിഴ്നാട്ടില്‍ 5 ശതമാനവുമായി ദാരിദ്ര്യ നിരക്ക് താഴേക്ക് വന്നു. ഇതേ കാലയളവില്‍ മഹാരാഷ്ട്രയില്‍ 5 ശതമാനം ഉയര്‍ന്ന് ഏറ്റവും വലിയ ദാരിദ്ര്യത്തിന് സാക്ഷ്യം വഹിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications