കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഗ്രാമീണ മേഖലയില്‍ പട്ടിണി പെരുകുന്നു, ഞെട്ടിച്ച് എന്‍എസ്ഒ റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യം വര്‍ദ്ധിച്ചതായി നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട്. 2011-12നും 2017-18നും ഇടയില്‍ ഗ്രാമീണ ദാരിദ്ര്യം ഏകദേശം 4 ശതമാനം പോയിന്റോളം ഉയര്‍ന്ന് 30 ശതമാനമായതായി കണക്കുകള്‍ പറയുന്നു. ഇതേ കാലയളവില്‍ നഗര മേഖലയിലെ ദാരിദ്ര്യം 5 ശതമാനം താഴ്ന്ന് 9 ശതമാനത്തിലുമെത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ഉയര്‍ന്ന ജനസംഖ്യ കൂടി കണക്കിലെടുക്കുമ്പോള്‍ 2017-18 കാലയളവില്‍ മൊത്തത്തിലുള്ള ദാരിദ്ര്യ നിരക്ക് ഒരു ശതമാനം ഉയര്‍ന്ന് 23 ശതമാനമായിട്ടുണ്ട്. ഇന്ത്യയിലെ 30 ദശലക്ഷം ആളുകള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയെത്തിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1980 മുതല്‍ ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലേക്ക് കുതിക്കുമ്പോഴാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.

ആന്ധ്രയില്‍ മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത് കൊന്നു... വീണ്ടും ഞെട്ടിപ്പിക്കുന്ന സംഭവം!!ആന്ധ്രയില്‍ മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത് കൊന്നു... വീണ്ടും ഞെട്ടിപ്പിക്കുന്ന സംഭവം!!

രണ്ട് കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ കണക്കെടുപ്പ് നടത്തിയിരിക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ചുള്ള ഏകദേശ കണക്ക് മാത്രമാണ് ഇത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യം കുത്തനെ ഉയര്‍ന്നപ്പോള്‍ കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ദാരിദ്ര്യ നിരക്ക് താഴേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

poverty

ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദാരിദ്ര്യം കണക്കാക്കിയിരിക്കുന്നത്. 2011-12നും 2017-18നും ഇടയില്‍ ഏറ്റവും വലിയ ദാരിദ്ര്യമാണ് ബീഹാറിലുണ്ടായത്. ദാരിദ്ര്യ നിരക്ക് 17 ശതമാനം ഉയര്‍ന്ന് 50.47 ശതമാനമായി. ഝാര്‍ഖണ്ഡില്‍ 8.6 ശതമാനം വര്‍ദ്ധനവും ഒഡീഷയില്‍ 8.1 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കണക്കാക്കിയാണ് ദാരിദ്ര്യ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

ഝാര്‍ഖണ്ഡിലെയും ഒഡീഷയിലെയും 40 ശതമാനത്തിലധികം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 2011-12നും 2017-18നും ഇടയില്‍ പശ്ചിമ ബംഗാളില്‍ 6 ശതമാനവും ഗുജറാത്തില്‍ 5 ശതമാനവും തമിഴ്‌നാട്ടില്‍ 5 ശതമാനവുമായി ദാരിദ്ര്യ നിരക്ക് താഴേക്ക് വന്നു. ഇതേ കാലയളവില്‍ മഹാരാഷ്ട്രയില്‍ 5 ശതമാനം ഉയര്‍ന്ന് ഏറ്റവും വലിയ ദാരിദ്ര്യത്തിന് സാക്ഷ്യം വഹിച്ചു.

English summary
NSO report shows rural poverty is rising
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X