കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല; കോണ്‍ഗ്രസിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ്, ഇത് ഇരട്ടത്താപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ്. ശബരിമല വിഷയത്തെ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായി കണ്ടെന്നാണ് വാര്‍ഷിക ബജറ്റ് അവതരണ പ്രസംഗത്തില്‍ എന്‍എസ്എസ് വിമര്‍ശിക്കുന്നത്. ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സംഘടന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

<strong>രാജ്യസഭയിലും ചരിത്രം കുറിക്കാന്‍ ബിജെപി, ഭൂരിപക്ഷം തികയ്ക്കാന്‍ വേണ്ടത് 18 അംഗങ്ങള്‍ മാത്രം</strong>രാജ്യസഭയിലും ചരിത്രം കുറിക്കാന്‍ ബിജെപി, ഭൂരിപക്ഷം തികയ്ക്കാന്‍ വേണ്ടത് 18 അംഗങ്ങള്‍ മാത്രം

യുവതീപ്രവേശത്തില്‍ സുപ്രീംകോടിതി വിധി നടപ്പിലാവുമെന്ന സാഹചര്യത്തിലാണ് വിശ്വാസ സംരക്ഷണത്തിനായി എന്‍എസ്എസ് രംഗത്തെത്തിയത്. എന്നാല്‍ എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട വിശ്വാസികള്‍ എതിരാകുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ചുവട് മാറ്റിയ ബിജെപി നിയമ നടപടികള്‍ സ്വീകരിക്കാതെ പ്രക്ഷോഭത്തിലൂടെ യുവതീപ്രവേശനം തടയാനാണ് ശ്രമിച്ചത്. കേന്ദ്രത്തില്‍ അധികാരമുണ്ടായിട്ടും വിശ്വാസ സംരക്ഷണത്തിനായി ബിജെപി യാതൊരു നടപടിയും സ്വീകരിച്ചില്ല.

 nss

യുവതീപ്രവേശനത്തിന്‍റെ പേരില്‍ വിശ്വാസികളെ തെരുവിലിറക്കിയ ബിജെപിയുടേയും നരേന്ദ്രമോദി സര്‍ക്കാറിന്‍റെയും ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കോടതിയും നിയമവഴികളും മാത്രമാണ് അഭയം. ആചാര സംരക്ഷണത്തിനായി വിശ്വാസികള്‍ക്കൊപ്പം എന്‍എസ്എസ് നിലനില്‍ക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും ബജറ്റ് പ്രസംഗത്തില്‍ സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.

<strong>പാലായില്‍ ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കാം; പക്ഷെ ഒറ്റ നിബന്ധനയെന്ന് പിജെ ജോസഫ്</strong>പാലായില്‍ ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കാം; പക്ഷെ ഒറ്റ നിബന്ധനയെന്ന് പിജെ ജോസഫ്

English summary
nss slams bjp and congress in sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X