കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മ റിപ്പോർട്ട് പൂർണ്ണമല്ല... പുറത്ത് വന്നത് അപൂർണ്ണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്!

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യവികസനം ഇല്ലാതാക്കി മോദി | Oneindia Malayalam

ദില്ലി: ഇന്ത്യയിൽ തൊഴിലില്ലായ്മ കൂടിയെന്ന റിപ്പോർട്ട് അപൂർണ്ണമാണെന്ന് നീതി ആയോഗ് സിഇഒ. തൊഴിലില്ലായ്മ റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്ന് അമിതാഭ് കാന്ത് വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്ന് ദേശീയ സാംപിള് സര്‍വ്വേ ഓര്‍ഗനൈസേഷൻ സര്‍വേ പുറത്ത് വന്നിരുന്നു.

<strong>വിളകള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നില്ല, പച്ചക്കറികള്‍ ചീഞ്ഞു നശിക്കുന്നു..!!! മറയൂരിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍!!!</strong>വിളകള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നില്ല, പച്ചക്കറികള്‍ ചീഞ്ഞു നശിക്കുന്നു..!!! മറയൂരിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍!!!

ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിനും മോദിക്കുമെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രൂക്ഷ വിമർശനവും ഉയർത്തിയിരുന്നു. 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് ഉണ്ടായിരിക്കുന്നതെന്നായിരുന്നു റിപ്പോർട്ട്. നോട്ട് നിരോധനമാണ് തൊഴിൽ മേഖലയെ തകർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

NITI aayog


2011 12 കാലത്ത് 2.2 ശതമാനമായിരുന്ന തൊഴില്ലായ്മ നിരക്ക് 2017-2018 ആകുമ്പോഴേക്കും മൂന്ന് മടങ്ങ് വർധിച്ചു. ഗ്രാമീണ മേഖലയിൽ100 ല്‍ 17 യുവാക്കളും പേരും നഗര മേഖലയില്‍ 19 പേരും തൊഴിലില്ലാത്തവരാണ്. ഗ്രാമീണ യുവതികളില്‍ 100ല്‍ 18 പേരും നഗരമേഖലയില്‍ 27 പേരും തൊഴിലില്ലാത്തവരാണ്. കാര്‍ഷിക മേഖല അനാകര്‍ഷണമായതോടെ യുവാക്കള്‍ ഗ്രാമം വിട്ട് നഗരത്തിലെത്തിയെങ്കിലും ജോലി കിട്ടിയില്ലെന്നും നിർമ്മാണ മേഖലയെയും ഇത് ബാധിച്ചെന്നും സർവ്വെ റിപ്പോർട്ടിൽ പറയുന്നു.

English summary
The NITI Aayog CEO Amitabh Kant on Thursday dismissed the leaked National Sample Survey Office (NSSO) report which showed unemployment rate at 45-year high during 2017-18. NITI Aayog said that the data on jobs is not official and has not been verified yet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X