കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ത രാജിവച്ചു; എന്‍എസ്‌യുഐ ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത... ഖേദമുണ്ട്...

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗമായ എന്‍എസ്‌യുഐ നേതാവ് രുചി ഗുപ്ത രാജിവച്ചു. സംഘടനാ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയായിരുന്നു രുചി ഗുപ്ത. കോണ്‍ഗ്രസിന്റെ നേതൃത്വം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ശ്രമങ്ങള്‍ നടക്കവെയാണ് പോഷക സംഘടനയുടെ നേതാവ് രാജിവച്ചിരിക്കുന്നത്.

r

എന്‍എസ്‌യുഐ ജോയിന്റ് സെക്രട്ടറിയാണ് രുചി ഗുപ്ത. താന്‍ രാജിവെക്കാനുള്ള കാരണം അവര്‍ പിന്നീട് വാട്‌സ്ആപ്പ് സന്ദേശത്തില്‍ വിശദീകരിച്ചു. രാജിവയ്‌ക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് രുചി ഗുപ്ത പറയുന്നു. സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതില്‍ രാഹുല്‍ ഗാന്ധിയോടും സോണിയ ഗാന്ധിയോടും നന്ദിയുണ്ടെന്നും രുചി ഗുപ്ത പറഞ്ഞു.

കേരളത്തിലും മണ്ണിളകി; അമ്പരന്ന് സോണിയ ഗാന്ധി, മൂര്‍ച്ച കൂട്ടി ജി23 നേതാക്കള്‍, അഴിച്ചുപണി ഉടന്‍കേരളത്തിലും മണ്ണിളകി; അമ്പരന്ന് സോണിയ ഗാന്ധി, മൂര്‍ച്ച കൂട്ടി ജി23 നേതാക്കള്‍, അഴിച്ചുപണി ഉടന്‍

സംഘടനാ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം വേഗത്തില്‍ പരിഹരിക്കണം. താഴേ തട്ടിലുള്ള പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കണം. നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ പ്രവര്‍ത്തിക്കണം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണം. മറ്റേതൊരു നേതാവ് വന്നാലും ഐക്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കില്ല. മറ്റൊരു നേതാവ് വരുമായിരുന്നു എങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഭവിക്കണമായിരുന്നു. രാഹുല്‍ ഗാന്ധിക്ക് മാത്രമാണ് സംഘടനയെ നയിക്കാനുള്ള ശക്തിയുള്ളതെന്നും രുചി ഗുപ്ത പറഞ്ഞു.

9 സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, സിപിഎമ്മും കോണ്‍ഗ്രസും തകരുന്നു, മമതയെ വിറപ്പിച്ച് ഷാ9 സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, സിപിഎമ്മും കോണ്‍ഗ്രസും തകരുന്നു, മമതയെ വിറപ്പിച്ച് ഷാ

Recommended Video

cmsvideo
കോൺഗ്രസ് അടിമുടി മാറുന്നു..കേരളം പാഠമാക്കി പ്രവർത്തനം | Oneindia Malayalam

English summary
NSUI Joint Secretary Ruchi Gupta resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X