കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗത് സിങും ബോസിനുമൊപ്പം സവർക്കർ വേണ്ട; സവർക്കറുടെ പ്രതിമയിൽ ചായം തേച്ച് ചെരിപ്പ് മാലയിട്ടു!

Google Oneindia Malayalam News

ദില്ലി: ദില്ലി സർവ്വകലാശാലയിലെ നോർതത് ഗേറ്റിന് മുന്നിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സവർക്കറുടെ പ്രതിമ എബിവിപി പ്രവർ‌ത്തകർ സ്ഥാപിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്ത് വരികയും ചെയ്തിരുന്നു. ഭഗത് സിങ്, സുഭാഷ്ചന്ദ്ര ബോസ് എന്നിവരുടെ പ്രതിമകൾക്കൊപ്പമാണ് സവർക്കരുടെയും പ്രതിമ സ്ഥാപിച്ചത്. ഇതാണ് വിദ്യാർത്ഥി സംഘടനകളെ പ്രകോപിപ്പിച്ചത്.

<strong>ശ്രീറാം വെങ്കിട്ടരാമൻ കുടുങ്ങും; നിർണ്ണായക തെളിവ് പോലീസിന് ലഭിച്ചു, വിരലടയാളം... വീഡിയോ ദൃശ്യം!</strong>ശ്രീറാം വെങ്കിട്ടരാമൻ കുടുങ്ങും; നിർണ്ണായക തെളിവ് പോലീസിന് ലഭിച്ചു, വിരലടയാളം... വീഡിയോ ദൃശ്യം!


തുടർന്ന് എൻഎസ്യു നേതാക്കൾക്ക് കറുത്ത ചായ പൂശുകയും ചെരിപ്പ് മാലയിടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. എൻഎസ് യു പ്രവർത്തകർ പ്രകടനമായെത്തിയാണ് പ്രതിമയിൽ കറുത്തചായം പൂശുകയും ചെരുപ്പുമാല ഇടുകയും ചെയ്തത്.

Delhi University

24 മണിക്കൂറിനുള്ളിൽ പ്രതിമ മാറ്റിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എൻഎസ് യുഐ പ്രസിഡണ്ട് നീരജ് കുന്തൻ വ്യക്തമാക്കിയിരുന്നു. എബിവിപി നേതാവായ ശക്തി സിങിന്റെ നേതൃത്വത്തിലാണ് എബിവിപി പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ പ്രതിമ സ്ഥാപിക്കാന്‍ വേണ്ടി എബിവിപി നേതാക്കള്‍ സര്‍വകലാശാല അധികൃതരില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ കോളേജ് അധികൃതരെ കണ്ടിരുന്നു. കഴിഞ്ഞ വർഷം നവംബർ മാസം മുതൽ അധികൃതരുടെ അനുമതിക്കായി കത്തിു നിൽക്കുകയാണ്. എന്നാൽ അനുമതി ലഭിക്കാതെ വന്നതോടെയാണ് പ്രതിമ സ്ഥാപിച്ചതെന്ന് കോളേജ് എബിവിപി അധ്യക്ഷൻ ശക്തി സിങ് പറഞ്ഞു.

English summary
NSUI leaders put shoe garland around Savarkar statue in Delhi university college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X