Get Updates
Get notified of breaking news, exclusive insights, and must-see stories!

എൻഎസ്‍യു ദേശീയ ജനറല്‍ സെക്രട്ടറി രാജ് സമ്പത്ത് കൊല്ലപ്പെട്ടു: കേരളത്തിന്റെ ചുമതലയുള്ള നേതാവ്

ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എന്‍ എസ് യു - ഐ ദേശീയ ജനറല്‍ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രാപ്രദേശിലെ ധർമ്മാവരത്തിന് സമീപത്തെ ഒരു തടാക കരയിലാണ് മൃതദേഹം കണ്ടെടുത്തത്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ആന്ധ്രാപ്രദേശുകാരനായ രാജ് സമ്പത്ത്.

ദേഹമാസകലം പരുക്കേറ്റ നിലയിൽ നഗ്നമായാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭൂമി ഇടപാടോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകളേറ്റ നിലയില്‍ പാടുകളുണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയെന്നും പൊലീസ് വ്യക്തമാക്കി.

raj-sampath

കുറച്ച് ദിവസം മുമ്പ് കൂട്ടത്തല്ലുണ്ടായ നെയ്യാറിലെ വിവാദ കെ എസ് യു ക്യാമ്പിലും രാജ് സമ്പത്ത് പങ്കെടുത്തിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളും കേരളത്തിലെ മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും രാജ് സമ്പത്ത് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കെ എസ് യു ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നതാണ് രാജ് സമ്പത്ത് കുമാർ.

രാജ് സമ്പത്തിന്റെ മരണ വിവരം വളരെ ദുഃഖത്തോടെയും ഞെട്ടലോടെയുമാണ് ഞങ്ങള്‍ കേള്‍ക്കുന്നതെന്നാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ പ്രതികരിച്ചത്. അതിവൈകാരികമായ ഒരു നിമിഷത്തിലൂടെയാണ് ഞങ്ങള്‍ കടന്ന് പോകുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി കേരളത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തിയാണ്. സംഘടനയുടെ എല്ലാവിധ പ്രവർത്തനത്തിലും ഇടപെടല്‍ നടത്തിയ വ്യക്തിയാണ് അദ്ദേഹം. നെയ്യാറിലെ ക്യാമ്പിലുള്‍പ്പെട അദ്ദേഹം ഉണ്ടായിരുന്നുവെന്നും അലോഷ്യസ് പറയുന്നു.

ഇന്നലെ രാവിലെപ്പോലും അദ്ദേഹം ഫോണില്‍ സംസാരിച്ചതാണ്. രാത്രിയോടെ കേരളത്തിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. എന്നാല്‍ ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് ഒരു ഏഴുമണിയോടെ അറിയിച്ചു. പ്രൊഫഷണലായി അദ്ദേഹം ഒരു അഭിഭാഷകനാണ്. ഒരു ഭൂമിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ട്. അത് സംസാരിച്ച് തീർത്തതിന് ശേഷം കേരളത്തിലേക്ക് വരാം എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും കെ എസ് യു നേതാവ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+