പുതുവൈപ്പ് പ്രതിഷേധം ഇടത് കോട്ടയിലും...! പിണറായിയുടെ കോലം കത്തിച്ചു..!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെ പിണറായി സര്‍ക്കാരും പോലീസും സ്വീകരിക്കുന്ന സമീപനം വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. പുതുവൈപ്പില്‍ ഐഓസി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്ത സ്ത്രീകളേയും കുട്ടികളേയും അടക്കമുള്ളവരെ പോലീസ് തല്ലിച്ചതച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം അങ്ങ് രാജ്യതലസ്ഥാനം വരെ എത്തി. ക്യാമ്പസ്സുകളിലെ ഇടതുകോട്ടകളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലാണ് പ്രതിഷേധം കത്തിയത്. പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് എന്‍എസ്‌യുഐ ക്യാമ്പസ്സില്‍ പിണറായി വിജയന്റെ കോലം കത്തിച്ചു.

JNU

നരേന്ദ്ര മോദിയുടേതിന് സമാനമാണ് പിണറായി വിജയന്റെ രീതികളെന്ന് എന്‍എസ്‌യുഐ ആരോപിച്ചു. നരേന്ദ്ര മോദി ഗുജറാത്തില്‍ നടപ്പാക്കിയെന്ന് പറയപ്പെടുന്ന വികസനമാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്‌യുഐ ജെഎന്‍യു ഘടകം വ്യക്തമാക്കി. പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും എന്‍എസ്‌യുഐ വ്യക്തമാക്കി.

English summary
NSUI in solidarity with puthuvypp strike, burned dummy of Pinarayi Vijayan in JNU campus
Please Wait while comments are loading...