മോദിയുടെ വാരണാസിയില്‍ എബിവിപിക്ക് കനത്ത തിരിച്ചടി; സര്‍വകലാശാല യൂണിയനിലെ ഒരു സീറ്റിലും വിജയിച്ചില്ല
Recommended Video
ലഖ്നൗ: ആര്‍എസ്എസ് ആസ്ഥാനം ചെയ്യുന്ന നാഗ്പൂരിലെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റെന്ന വാര്‍ത്തയായിരുന്നു ഇന്നലെ പുറത്തു വന്നത്. നാഗ്പൂരില്‍ ആകെയുള്ള 58 സീറ്റില്‍ 30 ഇടങ്ങങ്ങളിലും കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപിക്ക് നേടാനായത് 15 സീറ്റില്‍ മാത്രമാണ്. മഹാവികാസ് അഘാഡി സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച എന്‍സിപി 11 സീറ്റിലും ശിവസേന ഒരു സീറ്റിലും വിജയിച്ചു.
കാവിക്കോട്ടയിലെ വിജയം വിജയം ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് വലിയ രീതിയിലാണ് ആഘോഷിച്ചത്. 'ആര്‍എസിഎസിന്‍റെ തിരുമുറ്റം കോണ്‍ഗ്രസ് പിടിച്ചെടുത്തുവെന്ന' പ്രചാരണത്തോടെയുള്ള ആ ആഘോഷം കഴിയുന്നതിന് മുമ്പാണ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ മറ്റൊരു വിജയവും വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യുവിലൂടെ കോണ്‍ഗ്രസ് കരസ്ഥമാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വാരണാസിയില്‍
ഇന്നലെ കോണ്‍ഗ്രസ് ബിജെപിയെ തകര്‍ത്തെറിഞ്ഞ് വിജയം കൈവരിച്ചത് ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലാണെങ്കില്‍ ഇന്ന് എന്‍ എസ് യു വിജയക്കൊടി പാറിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ്.

മുഴുവന്‍ സീറ്റുകളും
വാരണാസിയിലെ സബൂര്‍ണാനന്ദ് സംസ്കൃത വിശ്വവിദ്യാലയത്തില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയെ എന്‍ എസ് യു പരാജയപ്പെടുത്തുകയായിരുന്നു. മുഴുവന്‍ സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപിയുടെ കോട്ടയായ വാരണാസിയില്‍ എന്‍ എസ് യു വിജയം കൈവരിച്ചത്.

പ്രസിഡന്‍റ് സ്ഥാനത്തേക്ക്
പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ എസ് യുവിന്‍റെ ശിവം ശുക്ല എബിവിപിയുടെ ഹര്‍ഷിദ് പാണ്ഡ്യയെ ആണ് പരാജയപ്പെടുത്തിയത്. ചന്ദ്രന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും അവിനാഷ് പാണ്ഡെ ജനറള്‍ സെക്രട്ടറി സ്ഥാനത്തേക്കും രജനികാന്ത് ദുബെ ലെബ്രേറിയന്‍ പോസ്റ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

വ്യക്തമായ ഭൂരിപക്ഷം
എബിവിപി സ്ഥാനാര്‍ത്ഥികള്‍ക്ക് മേല്‍ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് മിക്ക സീറ്റുകളിലേയും എന്‍ എസ് യുവിന്‍റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശിവം ശുക്ലയ്ക്ക് 709 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഹരിഷിദ് പാണ്ഡെക്ക് ലഭിച്ചത് 224 വോട്ട് മാത്രമാണ്,

ബേധപ്പെട്ട പ്രകടനം
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ചന്ദന്‍ കുമാര്‍ മിശ്രക്ക് 553 വോട്ടാമ് ലഭിച്ചത്. അതേസമയം താരതമ്യേന ബേധപ്പെട്ട പ്രകടനം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എബിവിപിക്ക് കാഴ്ച്ചവെക്കാന്‍ സാധിച്ചെങ്കിലും അത് വിജയിത്തിലെത്തിയില്ല. എന്‍എസ്യുവിന്‍റെ അവിനാഷ് പാണ്ഡെക്ക് 487 വോട്ട് ലഭിച്ചപ്പോള്‍ എബിവിപിയുടെ ഗൗരവ് ദുബെയ്ക്ക് 424 വോട്ടാണ് ലഭിച്ചത്.

567 വോട്ടുകള്‍
ലെബ്രേറിയില്‍ പോസ്റ്റിലേക്ക് 567 വോട്ടുകള്‍ നേടിയ രജനീ കാന്ത് ദുബെ ജയിച്ചപ്പോള്‍ എതിരാളിയായ അജയ് കുമാര്‍ മിശ്രക്ക് 482 വോട്ടുകള്‍ ലഭിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളായ അശുതോഷ് ഉപാധ്യായ, ശിവ ഒം മിശ്ര, അര്‍പന്‍ തിവാരി എന്നിവര്‍ യഥാക്രമം 227,106,21 വോട്ടുകള്‍ നേടി.

അധികാരമേറ്റു.
തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രൊഫ. ശൈലേഷ് കുമാര്‍ മിശ്രയാണ് ഫലം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് ചാന്‍സ്ലര്‍ പ്രൊഫ. രാജ്റാം ശുക്ലയാണ് സംസ്കൃതത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.

പ്രകടനത്തിന് അനുമതിയില്ല
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിജയികളായ സ്ഥാനാര്‍ത്ഥികളോ സംഘടനകളോ ക്യാമ്പസില്‍ യാതൊരു വിധത്തിലുള്ള പ്രകടനങ്ങളും നടത്തരുതെന്ന് പ്രൊഫ. ശുക്ല അറിയിച്ചു. വിജയിച്ച സ്ഥാനാര്‍ത്ഥികളെ പോലീസ് സുരക്ഷയോടെയാണ് അവരുടെ വീടുകളില്‍ എത്തിച്ചത്. ക്യാമ്പസില്‍ ആകെയുള്ള 1950 വിദ്യാര്‍ത്ഥികളില്‍ 991 ആണ്‍കുട്ടികളും 60 പെണ്‍കുട്ടികളുമാണ് വോട്ട് രേഖപ്പെടുത്തിയത്.

അഭിനന്ദനം
എന്‍ എസ് യുവിന്‍റെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. 'സംബൂര്‍ണാനന്ദ സംസ്കൃത സര്‍വകലാശാലയിലെ സ്റ്റുഡന്‍റ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എന്‍ എസ് യു വിജയിച്ചതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. കോളേജ് വിദ്യാര്‍ത്ഥികളായ തന്‍റെ സഹപ്രവര്‍ത്തകരില്‍ തനിക്ക് അഭിമാനം ഉണ്ട്'- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു
|
പ്രിയങ്കാ ഗാന്ധി
സഹപ്രവര്‍ത്തകരില്‍ അഭിമാനം
ട്വീറ്റ്
എന്‍ എസ് യു ഐ












Click it and Unblock the Notifications