Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎസ്ഐ ആർ നെറ്റ് പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ന്യൂഡൽഹി: സി എസ് ഐ ആർ നെറ്റ് പരീക്ഷ മാറ്റിവെയ്ക്കുന്നതായി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി ( എൻ ടി ഐ ). ജൂൺ 25 മുതൽ 27 വരെ നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക് പ്രശ്നങ്ങളും കാരണമാണ് മാറ്റിവെയ്ക്കുന്നതെന്നാണ് അറിയിപ്പ്. പുതുക്കിയ ഷെഡ്യൂൾ പിന്നീട് ഔദ്യോഗിക വെബ്സൈറ്റിൽ പങ്കിടും.

വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റൻ്റ് പ്രൊഫസർമാർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾ (ജെ ആർഎഫ്), പി എച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതാണ് യു ജി സി - നെറ്റ് പരീക്ഷ.

net

യു ജി സി - നെറ്റ് പരീക്ഷ പേപ്പർ ഡാർക്ക്നെറ്റിൽ ചോർന്നതാണ് റദ്ദാക്കലിലേക്ക് നയിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വെളിപ്പെടുത്തി. മെയ് അഞ്ചിന് നടന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് ഇടയിലാണ് ഈ സംഭവവികാസം.

യു ജി സി - നെറ്റ് പരീക്ഷയുടെ നടത്തിപ്പിന് ഭം​ഗം വരുത്തിയതിന് സി ബി ഐ കേസെടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസെടുത്തത് എന്ന് സി ബി ഐ അറിയിച്ചു. അതേ സമയം ചോർച്ചയുടെ ഉറവിടം വ്യക്തമല്ല. കൂടുതൽ അന്വേഷണത്തിവനായി മത്സര പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിം​ഗ് ഐജൻസിയുമായി സി ബി ഐ സഹകരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി ബി ഐ നിരവധി കോച്ചിം​ഗ് സെന്ററുകള‍ നിരീക്ഷിക്കുന്നുണ്ട്.

അന്വേഷണത്തിൻ‌റെ ഭാ​ഗമായി ഈ പരിശീലന കേന്ദ്രങ്ങളിൽ ചിലത് സി ബി ഐ ഉദ്യോ​ഗസ്ഥർ സന്ദർശിച്ചേക്കും എന്ന് റിപ്പോർട്ടുണ്ട്. അതേ സമയം പരീക്ഷ നടത്തിപ്പുകാരായ എൻ ഐ ടി ഐയുടെ പ്രവർത്തനം പരിശോധിക്കാനും പരിഷ്ക്കാരങ്ങൾ ശുപാർശ ചെയ്യാനും സർക്കാർ ഉന്നതതല സമിതിയെ നിയോ​ഗിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇന്ന് അറിയിച്ചു. അതേ സമയം യു ജി സി നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+