കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് ഫലം: ജനറൽ വിഭാഗത്തിനുള്ള കട്ട് ഓഫ് ഉയർന്നു, കൌൺസിലിംഗ് ഉടൻ ആരംഭിക്കും!!

Google Oneindia Malayalam News

ദില്ലി: നീറ്റ് പരീക്ഷയിൽ സംവരണം ഇല്ലാത്തവർക്കും ഇഡബ്ല്യൂ എസ് വിഭാഗങ്ങൾക്കുമുള്ള കട്ട് ഓഫ് ഉയർന്നു. 2019ൽ 720-147 ആയിരുന്നതാണ് 2020ൽ 701- 134ലേക്ക് ഉയർന്നിട്ടുള്ളത്. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് 133-107ലാണ് കഴിഞ്ഞ എത്തിയത്. ഈ വർഷം ഇത് 146- 113ലേക്കാണ് എത്തിയിട്ടുള്ളത്. പിഡബ്ല്യൂഡി വിഭാഗങ്ങൾക്കുള്ള കട്ട് ഓഫും ഇത്തവണ ഉയർന്നിട്ടുണ്ട്. 2020ലെ നീറ്റ് ഫലം വന്നപ്പോൾ 133-120 സംവരണമില്ലാത്തവർക്കും എഡബ്ല്യൂഎസ് വിഭാഗത്തിന്റെയും കട്ട് ഓഫ് 146-129ലേക്ക് ഉയർന്നിട്ടുണ്ട്. ഒബിസി, എസ് സി, എസ്ടി വിഭാഗത്തിലെ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള കട്ട് ഓഫ് 119-107ൽ നിന്ന് ഉയർന്നിട്ടുണ്ട്. ഈ വർഷം ഇത് 128-113ലേക്ക് എത്തിയിട്ടുണ്ട്.

ഡോളര്‍ കടത്ത്: ശിവശങ്കറിനെതിരെയുള്ള പുതിയ കേസ് പഴുതുകളടച്ചതോ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ഡോളര്‍ കടത്ത്: ശിവശങ്കറിനെതിരെയുള്ള പുതിയ കേസ് പഴുതുകളടച്ചതോ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് രണ്ട് സെഷനുകളിലായി നടന്ന എൻടിഎ നീറ്റ് കട്ട് ഓഫിന്റെ സ്കോറുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. സെപ്ടംബർ 13നും ഒക്ടോബർ 14നുമായിരുന്നു പരീക്ഷകൾ. എൻടിഎ ഇന്നാണ് നീറ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉടൻ തന്നെ അധികൃതർ നീറ്റിനുള്ള കൌൺസിലിംഗും ഉടൻ ആരംഭിക്കും. ആൾ ഇന്ത്യാ ക്വാട്ടയിലുള്ള സീറ്റുകളിലുള്ള 15 ശതമാനം പേർക്കും ഓൺലൈനായാണ് കൌൺസിലിംഗ് നടത്തുക. ഇതുമായി ബന്ധപ്പെട്ട അധികൃതർ കൌൺസിലിങ്ങിനുള്ള ഷെഡ്യൂളും പ്രസിദ്ധീകരിക്കും. രണ്ട് ഘട്ടങ്ങളിലായി നടന്ന മെഡിക്കൽ എൻട്രൻസിന്റെയും ഫലം ഇന്നാണ് എൻടിഎ പ്രസിദ്ധീകരിക്കുന്നത്. കട്ട് ഓഫ് ലിസ്റ്റിനൊപ്പം മെറിറ്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

-neet3-15241

Recommended Video

cmsvideo
ക്യാൻസർ മരുന്നുവെച്ചു കോവിഡിന് മരുന്നുണ്ടാക്കി..

രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം കൌൺസിലിങ്ങിനുള്ള നടപടികളും ആരംഭിക്കും. ഇതിനായി നീറ്റ് കൌൺസിലിന്റെ ചോയ്സ് ഫില്ലിംഗും ലോക്കിംഗ് നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. രേഖകളുടെ പരിശോധനകളും കൌൺസിലിങ്ങിനൊപ്പമാണ് നടത്തുക. മോപ്പ് റൌണ്ട് ഉൾപ്പെടെ നിരവധി റൌണ്ടുകളായിട്ടാണ് കൌൺസിലിംഗ് നടക്കുക. നീറ്റ് റാങ്കുകൾക്ക് അനുസൃതമായി കോളേജുകൾ കോഴ്സുകൾ, മെഡിക്കൽ കോളേജുകളിലെ സീറ്റിന്റെ ലഭ്യത എന്നിവയ്ക്കും മുൻഗണന നൽകും.

English summary
NTA realeaes list of NEET Cut-Off 2020: Rises For General Category
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X