കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ്, ജെഇഇ, നെറ്റ് പരീക്ഷകൾ പുതിയ ഏജൻസിക്ക്.. നീറ്റും ജെഇഇയും ഇനി വർഷത്തിൽ രണ്ട് തവണ

Google Oneindia Malayalam News

ദില്ലി: ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ, നെറ്റ് എന്‍ട്രസ് പരീക്ഷകള്‍ ഇനി മുതല്‍ പുതിയ ഏജന്‍സി നടത്തും. ഇതുവരെ സിബിഎസ്ഇയുടെ കീഴില്‍ നടത്തി വന്നിരുന്ന പരീക്ഷകള്‍ ഇനിമുതല്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നടത്തുകയെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ദില്ലിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഏജന്‍സി മാറ്റം മന്ത്രി പ്രഖ്യാപിച്ചത്. പുതിയ ഏജന്‍സിക്ക് കീഴില്‍ 45 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് വരിക.

വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കാന്‍ ഇനി രണ്ട് തവണ വീതം നീറ്റ്, ജെഇഇ പരീക്ഷകള്‍ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ട് പരീക്ഷകളിലുമായി ജയിക്കുന്ന ഉയര്‍ന്ന മാര്‍ക്കാണ് പ്രവേശനത്തി പരിഗണിക്കുക. ഏതെങ്കിലും ഒരു തവണ പരീക്ഷ ജയിച്ചാല്‍ മതിയാവും.

neet

അതേസമയം പരീക്ഷകളുടെ സിലബസ്, ഫീസ് എന്നിവയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ മാറ്റങ്ങളുടെ ലക്ഷ്യം ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയുകയാണ് എന്നും മന്ത്രി വ്യക്തമാക്കി. പൂര്‍ണമായും കമ്പ്യൂട്ടറുകള്‍ വഴിയാണ് പരീക്ഷകള്‍ നടത്തുക. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് മാതൃകയില്‍ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നെറ്റ് പരീക്ഷ ഡിസംബറിലും ജെഇഇ പരീക്ഷ ജനുവരി, ഏപ്രില്‍ മാസങ്ങളിലുമാണ് നടത്തുക. അതേസമയം നീറ്റ് പരീക്ഷ ഫെബ്രുവരി, മെയ് മാസങ്ങളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ നിന്നോ അംഗീകൃത കമ്പ്യൂട്ടര്‍ സെന്ററുകളില്‍ നിന്നോ പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

English summary
National Testing Agency (NTA) To Conduct JEE Main, NEET Exams Twice From Next Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X